ശങ്കര്‍ റെഡ്ഡിക്ക് എതിരേ ഹരജി

കൊച്ചി: വിജിലന്‍സ് ഡയറക്ടറായി ശങ്കര്‍ റെഡ്ഡിയെ നിയമിച്ചതിനെതിരേ ഹൈക്കോടതിയില്‍ ഹരജി.
ഡിജിപി റാങ്കിലുള്ള മൂന്നുപേര്‍ നിലനില്‍ക്കെ ഇവരെ പരിഗണിക്കാതെ എഡിജിപി റാങ്കിലുള്ളയാളെ വിജിലന്‍സ് ഡയറക്ടറാക്കിയതിനെതിരേ തണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി ഒ ജോണിയാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്.
മന്ത്രിമാര്‍ക്കെതിരേ പരാതികള്‍ വിജിലന്‍സിലെത്തുന്ന സാഹചര്യത്തില്‍ കേസുകള്‍ അട്ടിമറിക്കാനുള്ള ഭാഗമായാണ് ഈ നിയമനം. ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ്‌സിങ്, ഹേമചന്ദ്രന്‍ എന്നിവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. എന്നാല്‍ ഇവരെ മറികടന്നാണു ശങ്കര്‍ റെഡ്ഡിക്ക് നിയമനം നല്‍കിയതെന്നു ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it