ശക്തമായ നടപടികള്‍ ആവശ്യം: കോടിയേരി

തിരുവനന്തപുരം: ഇനി മറ്റൊരു ജിഷ കേരളത്തിലുണ്ടാവാതിരിക്കാന്‍ ശക്തമായ നടപടികളാണ് ആവശ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വീട്ടിലും തൊഴിലിടങ്ങളിലും യാത്രാവേളകളിലും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇത് സാര്‍ഥകമാക്കാനാവട്ടെ സര്‍ക്കാരിന്റെ തുടര്‍നടപടികളെന്നും കോടിയേരി തന്റെ ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടി. ജിഷ കൊലക്കേസ് സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതാണ്. പിണറായി വിജയന്‍ ഗവണ്‍മെന്റ് സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകള്‍ സഫലീകരിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കയാണെന്നും കോടിയേരി കുറിച്ചു.
Next Story

RELATED STORIES

Share it