വ. കൊറിയക്കെതിരേ ഉപരോധം: യുഎന്നില്‍ വോട്ടെടുപ്പ്

ന്യൂയോര്‍ക്ക്: വടക്കന്‍ കൊറിയക്കെതിരായ ഉപരോധം ശക്തമാക്കണമെന്നാവശ്യപ്പെടുന്ന യുഎസ് പ്രമേയം ഇന്നു യുഎന്‍ രക്ഷാസമിതിയില്‍ വോട്ടിനിടും. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെയും റോക്കറ്റ് വിക്ഷേപണത്തിന്റെയും പശ്ചാത്തലത്തിലാണ് വടക്കന്‍ കൊറിയക്കെതിരായ യുഎന്‍ ഉപരോധം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഎസ് പ്രമേയം കൊണ്ടുവന്നത്.
രക്ഷാസമിതിയിലെ 15 അംഗങ്ങളാണ് യുഎസ് പ്രമേയത്തിന്‍ മേലുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച കരട് പ്രമേയം യുഎസ് രക്ഷാസമിതിയില്‍ അവതരിപ്പിച്ചിരുന്നു. വടക്കന്‍ കൊറിയയുമായി സഖ്യം പുലര്‍ത്തുന്ന ചൈനയുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. 20 വര്‍ഷം മുമ്പ് യുഎന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തേക്കാള്‍ വലിയ ഉപരോധം തീര്‍ക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്. വടക്കന്‍ കൊറിയന്‍ ഏകാധിപതി കിം ജോംങ് ഉന്നിന്റെ യുദ്ധക്കൊതിക്കെതിരേ ലോകം ഒറ്റക്കെട്ടായി നിലയുറപ്പിക്കണം.
Next Story

RELATED STORIES

Share it