വ്യോമസേനാ വിമാനം തകര്‍ന്നു

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ വ്യോമസേനയുടെ മിഗ്-27 വിമാനം അപകടത്തില്‍പ്പെട്ടു തകര്‍ന്നു. ജോധ്പൂര്‍ വ്യോമതാവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനം സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് ഉച്ചയ്ക്ക് 11.30ഓടെ ജനവാസകേന്ദ്രമായ കുരിഭഗ്താസ്‌നിയില്‍ നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങി. ഒരു കെട്ടിടത്തില്‍ ഇടിച്ചതിനെത്തുടര്‍ന്നു വിമാനത്തിനു തീപിടിച്ചു. ഇതിനു മുമ്പായി പൈലറ്റ് പുറത്തിറങ്ങി. ദൈനംദിന പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടം. വിമാനം ചെന്നിടിച്ച കെട്ടിടം പൂര്‍ണമായി തകര്‍ന്നു.
Next Story

RELATED STORIES

Share it