Flash News

വ്യോമസേനയില്‍ കരുത്തറിയിച്ച് മൂന്ന് വനിതകള്‍; ചരിത്ര നിമിഷത്തിന് വ്യോമസേന സാക്ഷി

വ്യോമസേനയില്‍ കരുത്തറിയിച്ച് മൂന്ന് വനിതകള്‍; ചരിത്ര നിമിഷത്തിന് വ്യോമസേന സാക്ഷി
X
women-pilots_ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് വനിതാ പൈലറ്റുമാര്‍ രാജ്യത്തിന് അഭിമാനമായി.
ഇന്ത്യയുടെ വ്യോമസേന യുദ്ധ വിമാനത്തിലെ ആദ്യത്തെ വനിതാ പൈലറ്റുമാരായി ഭാവന കാന്ത്, ആവണി ചതുര്‍വേദി, മോഹന സിംഗ് എന്നിവര്‍ ചുമതലയേറ്റു. ഇനി യുദ്ധവിമാനത്തിന്റെ നിയന്ത്രണം വനിതാ പൈലറ്റുമാരുടെ കൈകളിലും. ഇതിലൂടെ ചരിത്രത്തില്‍ അഭിമാനകരമായ മുഹൂര്‍ത്തത്തിനാണ് രാജ്യം സാക്ഷിയായത്. ഹൈദരാബാദിലെ ഹക്കെംപെട്ടിലുള്ള എയര്‍ഫോഴ്‌സ് അക്കാദമിയില്‍ രാവിലെ നടന്ന വ്യോമസേനയുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിലാണ് മൂവരും ഫ്‌ളൈയിംഗ് ഓഫീസര്‍മാരായി കമ്മീഷന്‍ ചെയ്യപ്പെട്ടത്. ഒരു വര്‍ഷം നീണ്ട പരിശീലനത്തിനൊടുവിലാണ് ഈ മൂന്ന് വനിതകള്‍ ലോകത്തെ മൊത്തം സ്ത്രീസമൂഹത്തിനുള്ള അംഗീകരാമായത്.
അറുമാസം മൂവരും ഹക്കെംപെട്ടിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ തീവ്രപരിശീലനത്തിലായിരുന്നു. വ്യോമസേനയുടെ യുദ്ധവിമാന വിഭാഗത്തിലെ ആദ്യ വനിതാ ബാച്ചില്‍ ഉള്‍പ്പെട്ട ഫ്‌ളൈറ്റ് കേഡറ്റുകളായി ഈ വനിതാ രത്‌നങ്ങള്‍ പുരുഷ കേഡറ്റുകള്‍ക്കൊപ്പം 150 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുള്ളവരാണ്. ഇവരിനി തുടര്‍ പരിശീലനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് നിര്‍മ്മിത ജെറ്റ് യുദ്ധ വിമാനമായ ഹോക്ക് വിമാനമായിരിക്കും പറത്തുക.
ഇരുപത്തി രണ്ട് വയസ്സുള്ള ഭാവന കാന്ത് ബീഹാര്‍ സ്വദേശിയാണ്. മധ്യപ്രദേശ് സ്വദേശിനിയാണ് ഇരുപത്തിയൊന്ന്കാരി ആവണി ചതുര്‍വേദി. മോഹന സിംഗ് രാജസ്ഥാന്‍ സ്വദേശിനിയാണ്.

ഇന്ത്യന്‍ വ്യോമസേനയില്‍ ഹെലികോപ്റ്ററുകളും ചരക്കുവിമാനങ്ങളും പറത്തുന്നതില്‍ വനിതാ പൈലറ്റുമാരുടെ സാന്നിധ്യം ഉണ്ടെങ്കിലും യുദ്ധവിമാനം പറത്താന്‍ വനിതാ പൈലറ്റുമാരെത്തുന്നത് ഇതാദ്യമായാണ്.
Next Story

RELATED STORIES

Share it