Tech

വ്യാഴത്തിന്റെ എട്ടുമടങ്ങ് വലുപ്പമുള്ള ഗ്രഹം കണ്ടെത്തി

വ്യാഴത്തിന്റെ  എട്ടുമടങ്ങ് വലുപ്പമുള്ള ഗ്രഹം കണ്ടെത്തി
X
galaxy

വാഷിങ്ടണ്‍: ഭൂമിയില്‍നിന്നു 450 പ്രകാശ വര്‍ഷം അകലെ വ്യാഴത്തിന്റെ എട്ടു മടങ്ങു വലുപ്പമുള്ള ഗ്രഹം കണ്ടെത്തി. 20 ലക്ഷം പ്രായമുള്ള സിഐ തൗ എന്ന നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഗ്രഹത്തെ കണ്ടെത്തിയതോടെ ഭീമന്‍ ഗ്രഹങ്ങള്‍ നിലനില്‍ക്കില്ലെന്ന ധാരണ മാറിയതായി യുഎസിലെ റൈസ് സര്‍വകലാശാലയില്‍നിന്നുള്ള ശാസ്ത്രജ്ഞന്‍ ക്രിസ്റ്റഫര്‍ ജോണ്‍ ക്രള്‍ പറഞ്ഞു.
താരതമ്യേന പ്രായം കുറഞ്ഞ നക്ഷത്രമാണ് സിഐ തൗ. ഇപ്പോഴും വാതകങ്ങളും പൊടികളും നിറഞ്ഞ നക്ഷത്രാന്തരീക്ഷത്തോടെയാണ് അത് നിലനില്‍ക്കുന്നത്. വ്യാഴത്തോളം വലിയ ഗ്രഹങ്ങള്‍ രൂപപ്പെടാന്‍ ഒരു കോടി വര്‍ഷമെങ്കിലും വേണമെന്ന ധാരണയില്‍ പുതിയ കണ്ടെത്തലോടെ മാറ്റം വന്നു. കഴിഞ്ഞ കുറേ പതിറ്റാണ്ടുകള്‍ പിന്തുടര്‍ന്നു വന്ന നിഗമനങ്ങള്‍ ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണെന്നും ക്രിസ്റ്റഫര്‍ ജോണ്‍ ക്രള്‍ പറഞ്ഞു. ടോറസ് (ഇടവം) നക്ഷത്ര സമൂഹത്തിലാണ് സിഐ തൗ നക്ഷത്രവും പുതുതായി കണ്ടെത്തിയ സിഐ തൗ ബി എന്നു പേരിട്ട ഗ്രഹവും സ്ഥിതി ചെയ്യുന്നത്.
Next Story

RELATED STORIES

Share it