Idukki local

വ്യാപാര സ്ഥാപനങ്ങളിലെ മോഷണം; 15കാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കട്ടപ്പന: നഗരത്തിലെ അഞ്ചു വ്യാപാര സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണവുമായി ബന്ധപ്പെട്ട് പതിനഞ്ചുകാരനടക്കം മൂന്നുപേര്‍ പിടിയില്‍. തങ്കമണി നീലിവയല്‍ പുത്തന്‍പുരയ്ക്കല്‍ വിപിന്‍(29), കുന്തളമ്പാറ ശാന്തിപ്പടി ഭാഗത്ത് ആലപ്പാട്ട് സുനില്‍ (23), ഇരട്ടയാര്‍ ശാന്തിഗ്രാം സ്വദേശിയായ പതിനഞ്ചുകാരന്‍ എന്നിവരാണ് പിടിയിലായത്. പള്ളിക്കവലയിലെ ഇന്ത്യന്‍ ബസാര്‍, ടി.ബി ജങ്ഷനിലെ കോഫിബാര്‍, മാര്യേജ് ബ്യൂറോ, പച്ചക്കറിക്കട, സെന്റ് ജോര്‍ജ് എല്‍.പി സ്‌കൂളിനു സമീപത്തെ കോഫിബാര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു മോഷണം. ഇന്ത്യന്‍ ബസാറില്‍ നിന്ന് 6,000 രൂപയും സി.സി.ടി.വി കാമറയും മാരേജ് ബ്യൂറോയില്‍ നിന്ന് 2,000 രൂപയും മറ്റിടങ്ങളില്‍ നിന്ന് ചെറിയ തുകകളുമാണ് മോഷ്ടിച്ചത്. ഇന്ത്യന്‍ ബസാറില്‍ സ്ഥാപിച്ചിരുന്ന ഒരു കാമറ ഇവരുടെ കണ്ണില്‍പ്പെട്ടിരുന്നില്ല. ഇതില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
Next Story

RELATED STORIES

Share it