kozhikode local

വ്യാപാരിയെ വെട്ടി പണം കവര്‍ന്ന സംഭവം: ഒരാള്‍ റിമാന്‍ഡില്‍

വടകര: ലീഗ് നേതാവും വ്യാപാരിയുമായ വിപിസി മൊയ്തുവിനെ വെട്ടിപരിക്കേല്‍പിച്ച് പണവുമായി കടന്ന സംഭവത്തില്‍ പിടിയിലായ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മേമുണ്ട ബാങ്ക് റോഡ് സ്വദേശിയായ ചാത്തോത്ത് മുഹമ്മദ് അറഫാത്തിനെയാണ് (28) വടകര പോലിസ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യുന്നതിനു വേണ്ടി ഇയാളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് അറഫാത്തിനെ റിമാന്‍ഡ് ചെയ്തു. സംഭവത്തിലെ മുഖ്യ സൂത്രധാരനായ താഴെഅങ്ങാടി സ്വദേശിയും എറണാകുളത്തുകാരായ മൂന്നു പേരും പോലിസിന്റെ വലയിലായതായാണ് വിവരം. പിടിച്ചുപറിച്ച പണവുമായി സംഭവദിവസം രാത്രി കാറില്‍ കര്‍ണാടകത്തിലേക്ക് കടന്ന ഇവര്‍ക്കു പിാലെ പോലിസ് പോയെങ്കിലും ഓരോ ദിവസവും കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു.
രാവിലെ കുറച്ചു നേരത്തേക്ക് മൊബൈല്‍ ഓണ്‍ ചെയ്യുകയും പിന്നീട് ഫോണ്‍ ഓഫാക്കി സ്ഥലം മാറുകയുമായിരുന്നു രീതി. ടവര്‍ ലൊക്കേഷന്‍ മനസിലാക്കി പോലിസ് എത്തുമ്പോഴേക്കും ഇവര്‍ കടന്നുകളഞ്ഞിരിക്കും. തട്ടിയെടുത്ത പണം തീരുന്നതോടെ സ്ഥിതി മാറുമെന്ന പ്രതീക്ഷയിലാണ് പോലിസ്. ഇന്നലെ പുലര്‍ച്ചെയോടെ ഇവര്‍ കെണിയില്‍ അകപ്പെട്ടതായാണ് ലഭിക്കുന്ന സൂചന.
ടൗണിലെ വ്യാപാരിയും ലീഗ് പ്രാദേശിക നേതാവുമായ വി.പിസിമൊയ്തു പുതിയാപ്പില്‍ ഗവ. ആശുപത്രി റോഡിലെ വീട്ടിനു മുന്നിലാണ് അക്രമിക്കപ്പെട്ടത്.
പതിനാറിനു രാത്രി ഒമ്പതേകാലോടെയാണ് മൊയ്തുവിനെ കാറിലെത്തിയ സംഘം കൈക്ക് വെട്ടിപരിക്കേല്‍പിച്ച് നാലുലക്ഷം കവര്‍ന്നത്. സമീപത്തു കാത്ത് നിന്ന സംഘം തുണി മുഖത്തിട്ടതിന് ശേഷം വെട്ടുകയായിരുന്നു.
Next Story

RELATED STORIES

Share it