kozhikode local

വ്യാപാരിയെ വെട്ടി പണം കവര്‍ന്ന കേസ്: പ്രതിയെ 29 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

വടകര: വടകര നഗരത്തിലെ വ്യാപാരിയും മുസ്‌ലിംലീഗ് പ്രാദേശിക നേതാവുമായ വി പി സി മൊയ്തുവിനെ വെട്ടി പണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി വടകര ബീച്ച് റോഡ് മലയില്‍ ഹൗസില്‍ മെഹറൂഫ് എന്ന മനാഫിനെ(30) വടകര പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ജഡ്ജ് കെ കെ അശോകനാണ് പൊലീസിന്റെ ഹരജി പരിഗണിച്ച് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്.
കഴിഞ്ഞ ദിവസം വടകര സബ്ജയിലില്‍ പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കിയിരുന്നു. പ്രതിയെ വി പി സി മൊയ്തു തിരിച്ചറിഞ്ഞിരുന്നു. അതേസമയം ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ മറ്റ് പ്രതികളെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലിസ്. മൊയ്തുവിനെ വെട്ടിയ കത്തി കണ്ടെടുക്കേണ്ടതുണ്ട്. മൊയ്തുവില്‍ നിന്ന് തട്ടിയെടുത്ത വിദേശ കറന്‍സി യും കണ്ടെടുക്കേണ്ടതുണ്ട്.
ഇത് ബംഗളുരുവില്‍ വിറ്റതായി മെഹ്‌റൂഫ് സമ്മതിച്ചിട്ടുണ്ട്. വെട്ടിയ കത്തിയും കറന്‍സിയും കണ്ടെടുക്കാനായി പ്രതിയുമായി പോലി സ് സംഘം തിരച്ചില്‍ നടത്തും.
വയനാട് തിരുനെല്ലിയിലെ കാളിന്ദി റിസോര്‍ട്ടില്‍ നിന്നാണ് പോലിസ് മഹറൂഫിനെ പിടികൂടിയത്. 12500 രൂപയും പാസ്‌പോര്‍ട്ടും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
Next Story

RELATED STORIES

Share it