thiruvananthapuram local

വ്യാപാരിയെ വെട്ടിയ സംഭവം; മൂന്ന് പേര്‍ പിടിയില്‍

കല്ലറ: വ്യാപാരിയെ കടയില്‍ കയറി വെട്ടിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഭരതന്നൂര്‍ സേമ്യാക്കട ബ്ലോക്ക് നമ്പര്‍ 355ല്‍ രഞ്ജിത്ത് (23), സേമ്യാക്കട വിജയവിലാസത്തില്‍ അരുണ്‍ പ്രസാദ് (21), സേമ്യാക്കട അനീഷ് ഭവനില്‍ രതീഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയത്. സംഭവത്തില്‍ ഒന്നാം പ്രതി സേമ്യാക്കട ബ്ലോക്ക് നമ്പര്‍ 557 ല്‍ അനീഷ് (25) ഒളിവിലാണ്.
ഭരതന്നൂര്‍ മാറനാട് വീല്ലേജ് ഭവനില്‍ മിമോജ് വിജയന്‍(29) നാണ് വെട്ടേറ്റത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ഹെല്‍മെറ്റ് ധരിച്ച് കര്‍ച്ചീഫ് കൊണ്ട് മുഖം മറച്ച് ബൈക്കിലെത്തിയ സംഘം ഭരതന്നൂര്‍ മാര്‍ക്കറ്റിന് സമീപം വിസ്മയ ടയേഴ്‌സ് എന്ന വിമോജ് വിജയന്റെ കടയില്‍ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വലത് കൈയ്ക്ക് ഗുരുതരപരിക്കേറ്റതിനെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയിരുന്ന പ്രതികളെ ചൊവ്വാഴ്ച വൈകീട്ട് പാങ്ങോട് എസ്‌ഐ സനോജ്, അഡി. എസ്‌ഐ ഉണ്ണി, ഗ്രേഡ് എസഐമാരായ അരവിന്ദാക്ഷ കുറുപ്പ്, എഎസ്‌ഐ രാധാകൃഷ്ണന്‍, സിപിഒമാരായ ഹരികുമാര്‍, സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കൈതപ്പച്ച ജങ്ഷനില്‍ വച്ച് പിടികൂടുകയായിരുന്നു. ഓണാഘോഷത്തില്‍ കൈതപ്പച്ച വച്ച് വെട്ടേറ്റ വിമോജ് വിജയനുമായിട്ടുള്ള തര്‍ക്കങ്ങളും വാക്കേറ്റവുമാണ് സംഭവത്തിന് പിന്നലെന്ന് പോലിസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it