palakkad local

വ്യാപാരിയുടെ വീട് അടിച്ചു തകര്‍ത്തു; വാഹനങ്ങള്‍ കത്തിച്ചു

കൊടുങ്ങല്ലൂര്‍: പലചരക്ക് ഉടമയുടെ വീട് അടിച്ച് തകര്‍ക്കുകയും വാഹനങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. കാറും ഇരുചക്ര വാഹനങ്ങളുമാണ് അഗ്നിക്കിരയായത്. പടിഞ്ഞാറെ നടയിലെ സിഐ ഓഫിസിന് സമീപം മുളങ്ങാട് സ്റ്റോഴ്‌സ് ഉടമ ശ്രീനാരായണപുരം മണ്ഡുരി പരിപ്പ് കുളത്തെ അബ്ദുല്‍ സലാമിന്റെ വീടിന്റെ നേരെയാണ് കഴിഞ്ഞ ദിവസം രാത്രി അക്രമണം നടന്നത്. ജനല്‍ചില്ലുകള്‍ തല്ലിതകര്‍ക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ ആക്രമികള്‍ ഓടിമറയുകയായിരുന്നു. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ഇരുചക്രവാഹനം കത്തുന്ന കണ്ട വീട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു.
സംഭവറിഞ്ഞ് കൊടുങ്ങല്ലൂര്‍ സ്‌റ്റേഷനില്‍ നിന്ന് പോലിസെത്തി അന്വേഷണം നടത്തിയെങ്കിലും അക്രമികളെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. അയല്‍വാസിയുമായി ഭൂമി സംബന്ധമായി കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഈ സംഭവത്തിനു പിന്നില്‍ അവരാണോ എന്ന് സംശയമുണ്ടെന്ന് വീട്ടുകാര്‍ പോലിസിനോട് പറഞ്ഞു. സലാമിന്റെ മകന്‍ സിപിഎം എസ്എന്‍ പുരം ലോക്കല്‍ അംഗവുമാണ്. പാര്‍ട്ടിയില്‍ ചിലരുമായി അഭിപ്രായഭിന്നതകള്‍ നടന്നതായും പറയുന്നുണ്ട്. പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it