വ്യാപാരിയുടെ ആത്മഹത്യ: എസ്ഡിപിഐ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി

പാലക്കാട്: വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ നടപടിയില്‍ മനം നൊന്ത് വ്യാപാരിയായ ശ്രീകുമാര്‍ ആത്മഹത്യ ചെയ്യാന്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം.
ആത്മഹത്യയില്‍ പ്രതിഷേധിച്ച് തൃശൂര്‍ വാണിജ്യ നികുതി ഓഫിസിലേക്ക് വ്യാപാരികള്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവരെ ക്രൂരമായി മര്‍ദ്ദിച്ച പോലിസ് നടപടി അതിക്രമമാണ്. ചെറുകിട വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. അല്ലാത്തപക്ഷം വ്യാപാരികളുടെ ന്യായമായ അവശ്യങ്ങള്‍ ഉന്നയിച്ച് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു.
വ്യാപാരികള്‍ക്കെതിരെ വാണിജ്യ നികുതി ഉദ്യോഗസ്ഥരുടെ പീഡനങ്ങളില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഷെര്‍ണൂരില്‍ നടന്ന പ്രതിഷേധ പ്രകടനം പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ എം കെ അബ്ദുല്‍ മജീദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ മുസ്തഫ ഷൊര്‍ണൂര്‍, മണ്ഡലം പ്രസിഡന്റ് ടി എം മുസ്തഫ, സിദ്ധീഖ്, താലിബ് തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it