Flash News

'വ്യാപത്തില്‍' വീണ്ടും ദുരൂഹമരണം

ഭോപ്പാല്‍: വ്യാപം അഴിമതിക്കേസുമായി ബന്ധപ്പെട്ട ഒരാള്‍ കൂടി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. രണ്ട് വ്യാപം പരീക്ഷകളുടെ നിരീക്ഷകനായിരുന്ന വിജയ് ബഹാദൂറിന്റെ മൃതദേഹം ഒഡീഷയിലെ ഝാര്‍സുഗുഡയില്‍ റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി.
ഐ.എഫ്.എസ് ഓഫീസറായി വിരമിച്ച വിജയ് ബഹാദൂര്‍ 1978 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍  കുടുംബസമേതം പുരിയിലെത്തിയതായിരുന്നു. ട്രെയിനില്‍ യാത്രചെയ്യവേ അപ്രത്യക്ഷനായ ബഹാദൂറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Next Story

RELATED STORIES

Share it