വ്യാപം കേസില്‍ രണ്ടു പേര്‍ക്ക് മൂന്നു വര്‍ഷം തടവ്

ഇന്‍ഡോര്‍: മധ്യപ്രദേശ് പ്രഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (വ്യാപം) അഴിമതിക്കേസില്‍ രണ്ടുപേരെ മൂന്നു വര്‍ഷത്തെ തടവിന് സ്‌പെഷ്യല്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഡി കെ മിത്തല്‍ ശിക്ഷിച്ചു. വ്യാപം കേസിലെ ആദ്യ വിധിയാണിത്. അക്ഷത്‌സിങ് രജാവത് (25), പ്രകാശ് ബാരിയ (28) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഇവര്‍ 500 രൂപ പിഴയും അടയ്ക്കണം. 2013ലെ വെറ്ററിനറി സയന്‍സ് പ്രവേശനപ്പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. പരീക്ഷ എഴുതേണ്ട ബാരിയക്ക് പകരം അക്ഷത്‌സിങ് ആണ് എത്തിയത്. പ്രവേശന കാര്‍ഡിലെ ഫോട്ടോ യഥാര്‍ഥ ഉദ്യോഗാര്‍ഥിയുടേതില്‍നിന്ന് വ്യത്യസ്തമാണെന്നു പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്നയാള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it