kozhikode local

വ്യാജ സ്വര്‍ണക്കട്ടി നല്‍കി തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍

പാലക്കാട്: വ്യാജ സ്വര്‍ണക്കട്ടികള്‍ നല്‍കി 20 ലക്ഷം രൂപ തട്ടിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് പൊക്കുന്ന് കുന്നത്ത്താഴെ വീട്ടില്‍ അബ്ദുള്‍ റഹ്മാന്‍(67) ആണ് നാട്ടുകല്‍ പോലീസിന്റെ പിടിയിലായത്. മലപ്പുറം ചെമ്മാട് സ്വദേശിയായ ഒരു ജോത്സ്യന്റെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്‍ റഹ്മാന്‍ വലയിലായത്. മന്ത്രവാദികളെയും ജോത്സ്യന്മാരെയും സമീപിച്ച് വ്യാജ സ്വര്‍ണക്കട്ടി കാണിച്ച് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
സുഹൃത്തിന്റെ അച്ഛന് പറമ്പ് കിളയ്ക്കുമ്പോള്‍ നിധി കിട്ടിയെന്ന് പറഞ്ഞാണ് സംഘാംഗങ്ങള്‍ ജോത്സ്യന്മാരെയും മന്ത്രവാദികളെയും സമീപിച്ചായി രുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ശാസ്ത്രീയ അന്വേഷണത്തിലൂടെ നാട്ടുകല്‍ എസ്.ഐ വി.എസ്. മുരളീധരന്‍, സി.പി.ഒമാരായ സഹദ്, നൗഷാദ് എന്നിവരാണ് അബ്ദുള്‍ റഹ്മാനെ പിടികൂടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. തട്ടിപ്പിന് ഇരയായ പലരും നാണക്കേട് ഓര്‍ത്ത് സംഭവം പുറത്തുപറയാറില്ല. തട്ടിപ്പിനു പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്നാണ് സൂചന. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തി.
Next Story

RELATED STORIES

Share it