Flash News

വ്യാജ വീഡിയോ പ്രക്ഷേപണം ചെയ്ത ചാനലുകള്‍ക്കെതിരെ നടപടി വരും

വ്യാജ വീഡിയോ പ്രക്ഷേപണം ചെയ്ത ചാനലുകള്‍ക്കെതിരെ നടപടി വരും
X
kanhaya

ന്യൂഡല്‍ഹി:  ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചുവെന്ന രീതിയില്‍ വ്യാജമായി വീഡിയോ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച പ്രക്ഷേപണം ചെയ്ത ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍.

കനയ്യകുമാറിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് കാരണമായ വീഡിയോകളിലൊന്നില്‍ കൃത്രിമം കാട്ടി പ്രചരിപ്പിച്ചത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ സഹായിയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യാ കുമാറും ഉമര്‍  ഖാലിദും രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്.  മുദ്രാവാക്യങ്ങള്‍ വിളിച്ചതിന് തെളിവില്ല. രണ്ടു പേര്‍ക്കെതിരേ സാക്ഷി മൊഴികളും ലഭ്യമല്ല. അഞ്ചുപേര്‍ക്കെതിരേയാണ് കേസ്. അനിര്‍ഭന്‍ ഭട്ടാചാര്യയും അശ്‌തോഷും മുദ്രാവാക്യങ്ങള്‍ വിളിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

[related]
Next Story

RELATED STORIES

Share it