kannur local

വ്യാജ മനുഷ്യാവകാശ സംഘടനകള്‍ പണം തട്ടുന്നതായി പരാതി

കാസര്‍കോട്: ജില്ലയില്‍ വ്യാജ മനുഷ്യാവകാശ സംഘടനകള്‍ കോടികള്‍ തട്ടുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന മനുഷ്യാവകാശ സിറ്റിങില്‍ ഇതുസംബന്ധിച്ച പരാതി പരിഗണിക്കുകയായിരുന്നു അദ്ദേഹം. ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ എന്ന വ്യാജ മനുഷ്യാവകാശ സംഘടന മണിചെയിന്‍ രീതിയില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്മീഷന്‍ നേരിട്ട് അന്വേഷിച്ചതിനെ തുടര്‍ന്ന് വ്യാജസംഘടനകളുടെ പ്രവര്‍ത്തനം വ്യാപകമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വിശദാന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഘടനകളിലകപ്പെട്ട് പണം നഷ്ടപ്പെട്ടവരുടെ സ്രോതസ്സുകള്‍ അറിയാന്‍ ഇന്‍കംടാക്‌സ് വിഭാഗത്തോടും നിര്‍ദേശിച്ചു.
സമാനസംഭവം കൊല്ലം ജില്ലയിലും അടുത്തിടെ ഉണ്ടായതായി കമ്മീഷന്‍ പറഞ്ഞു. യുപി സ്‌കൂ ള്‍ ടീച്ചര്‍ തസ്തികയില്‍ വികലാംഗര്‍ക്ക് അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനം ലഭിച്ചില്ലെന്ന പരാതിയില്‍ ഡിഡിഇ കമ്മീഷന് മുമ്പാകെ ഹാജരായി. അഡൈ്വസ് ലഭിച്ച മുഴുവന്‍ പേര്‍ക്കും നിയമനം നല്‍കിയെന്ന ഡിഡിഇ സത്യവാങ്മൂലം സമര്‍പ്പിച്ചതിനാല്‍ ഈ കേസ് അവസാനിപ്പിച്ചു. ജില്ലയി ല്‍ അണ്‍എയ്ഡഡ് സ്‌കൂളുകളി ല്‍ അധ്യാപകരെയും ഉദ്യോഗസ്ഥരെയും അകാരണമായി പിരിച്ചുവിടുന്നത് കൂടുതലാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചത. ഇന്നലെ നടന്ന സിറ്റിങില്‍ 89 പരാതികള്‍ പരിഗണിച്ചു. ഏഴ് പുതിയ പരാതികള്‍ ലഭിച്ചു. 12 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു.
Next Story

RELATED STORIES

Share it