വ്യാജ പാസ്‌പോര്‍ട്ട്: മൂന്ന് മുന്‍ ഉദ്യോഗസ്ഥര്‍ ഹാജരാവണം

ന്യൂഡല്‍ഹി: അധോലോക നേതാവ് ഛോട്ടാ രാജന്‍ വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച കേസില്‍ പ്രതികളായ മൂന്ന് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മാര്‍ച്ച് 14ന് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചു. സിബിഐ കുറ്റപത്രം പരിശോധിച്ച പ്രത്യേക സിബിഐ ജഡ്ജി വിനോദ്കുമാര്‍, ഉദ്യോഗസ്ഥര്‍ വിരമിച്ചതുകൊണ്ട് ഇവര്‍ക്കെതിരായ നിയമനടപടിക്ക് അഴിമതി തടയല്‍ നിയമത്തിന്റെ 19ാം വകുപ്പ് പ്രകാരം പ്രത്യേക അനുമതി ആവശ്യമില്ലെന്ന് നിരീക്ഷിച്ചു.
പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥരായിരുന്ന ജയ്ശ്രീ രഹാതെ, ദീപക് നട്‌വര്‍ലാല്‍ ഷാ, ലളിതാ ലക്ഷ്മണന്‍ എന്നിവര്‍ക്കെതിരേയാണ് കോടതി സമന്‍സയച്ചത്. 1998 ജനുവരി ഒന്നിന് ബംഗളുരുവി ല്‍ നിന്നു രാജന്‍ മോഹന്‍കുമാര്‍ എന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് നേടിയത് ഈ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. തിഹാര്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജനെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാക്കും.
ബംഗളുരു പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്നു ലഭിച്ച വ്യാജ യാത്രാരേഖകള്‍ ഉപയോഗിച്ച് മോഹന്‍കുമാര്‍ എന്ന പേരില്‍ രാജന്‍ രണ്ടുതവണ വ്യാജ പാസ്‌പോര്‍ട്ടുകള്‍ സമ്പാദിച്ചതായും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it