thiruvananthapuram local

വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണം; പ്രതി ആറുവര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റില്‍

കഴക്കൂട്ടം: വ്യാജപാസ്‌പോര്‍ട്ടുകളും തിരിച്ചറിയല്‍ കാര്‍ഡുകളും നിര്‍മിച്ച് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി ആറുവര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.
കവടിയാര്‍ നന്ദന്‍കോട് നേതാജി ബോസ് റോഡില്‍ രാധാകൃഷ്ണ (50)നാണ് പിടിയിലാത്. 2010ലാണ് കേസിനാസ്പദമായ സംഭവം.
വ്യാജപാസ്‌പോര്‍ട്ടുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മണമ്പൂര്‍ കവലയൂര്‍ സ്വദേശിയായ ഷാജഹാന്‍ എന്നയാള്‍ അറസ്റ്റിലായതോടെയാണ് വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിക്കുന്ന രാധാകൃഷ്ണനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പ്രതി കവടിയാറില്‍ നടത്തിയിരുന്ന ട്രാവല്‍ ഏജന്‍സിയില്‍വച്ചാണ് നിര്‍മാണം നടന്നത്.
പ്രതിയെ അന്വേഷിച്ച് പോലിസെത്തിയതോടെ ട്രാവല്‍സ് പൂട്ടി ഇയാള്‍ ഒളിവില്‍ പോയി. പോത്തന്‍കോട് എസ്‌ഐ എസ് ശ്രീജിത്ത്, എഎസ്‌ഐ മാരായ നാസറുദ്ദീന്‍, കൃഷ്ണപ്രസാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് രാധാകൃഷ്ണനെ പിടികൂടിയത്. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it