വ്യാജ പാസ്‌പോര്‍ട്ട്: ഛോട്ടാരാജനെതിരേ കുറ്റംചുമത്തി

ന്യൂഡല്‍ഹി: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഗുണ്ടാത്തലവന്‍ ഛോട്ടാരാജനും മറ്റു മൂന്നുപേര്‍ക്കുമെതിരേ പ്രത്യേക കോടതി കുറ്റംചുമത്തി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സിബിഐ പ്രത്യേക ജഡ്ജി വിനോദ്കുമാര്‍ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയതായി ഛോട്ടാരാജനെ അറിയിച്ചത്.

ഛോട്ടാ രാജനെ കൂടാതെ ജയശ്രീ ദത്താത്രേയ റാഹത്ത്, ദീപക് നട്‌വര്‍ ലാല്‍ ഷാ, ലളിതാ ലക്ഷ്മണ്‍ എന്നീ മുന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമെതിരേ അഴിമതി നിരോധന നിയമ പ്രകാരമാണു കുറ്റംചുമത്തിയത്. ഛോട്ടാരാജന് പാസ്‌പോര്‍ട്ട് അനുവദിച്ചത് എല്ലാ നടപടിക്രമങ്ങളും ലംഘിച്ചാണെന്ന് സിബിഐ ആരോപിച്ചു. 1998 ജനുവരി ഒന്നിനാണ് ബംഗളൂരുവില്‍ നിന്ന് ആദ്യമായി മോഹന്‍ കുമാര്‍ വ്യാജ പാസ്‌പോര്‍ട്ട് തേടുന്നതെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു. രാജന്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.
Next Story

RELATED STORIES

Share it