വ്യാജ പാസ്‌പോര്‍ട്ടുമായി യുവാവ് പിടിയില്‍

നെടുമ്പാശ്ശേരി: വ്യാജ പാസ്‌പോര്‍ട്ടുമായി കണ്ണൂര്‍ സ്വദേശി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. ഇരിക്കൂര്‍ സ്വദേശി അബ്ദുല്‍ സമദ്(32)ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് ഒമാന്‍ എയര്‍ലൈന്‍സില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്. പുറത്തേക്കിറങ്ങുന്നതിനിടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു.
ആന്ധ്രപ്രദേശ് സ്വദേശി പരശരാമലു എന്നയാളുടെ പേരിലുള്ള പാസ്‌പോര്‍ട്ടില്‍ ഫോട്ടോ മാറ്റിയൊട്ടിച്ചിരിക്കുകയായിരുന്നു. നാലു വര്‍ഷത്തോളമായി ഒമാനില്‍ ഹോട്ടല്‍ തൊഴിലാളിയാണെന്ന് അബ്ദുല്‍ സമദ് പോലിസിനോട് പറഞ്ഞു. ഹോട്ടല്‍ ഉടമയായ അറബി നാട്ടിലേക്ക് വരുന്നതിന് പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് ഒമാനിലെ ഒരു ട്രാവല്‍സുമായി ബന്ധപ്പെട്ടാണ് വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതെന്നും ഇയാള്‍ പറഞ്ഞു. തുടരന്വേഷണം ആലുവ ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗത്തിന് കൈമാറി.
Next Story

RELATED STORIES

Share it