വ്യാജ നിക്ഷേപം: കേന്ദ്രം നിയമം നിര്‍മിക്കുന്നു

ന്യൂഡല്‍ഹി: വ്യാജ നിക്ഷേപ പദ്ധതികളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരേയുള്ള നടപടിക്ക് നിയമനിര്‍മാണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പലതരം തോട്ടങ്ങള്‍ മുതല്‍ എമു വളര്‍ത്തല്‍ വരെയുള്ള പ്രലോഭനങ്ങളായ പദ്ധതികള്‍ പരസ്യം ചെയ്തു ജനങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിച്ച് തട്ടിപ്പു നടത്തുന്നവര്‍ക്കെതിരേ പഴുതുകളടച്ചുള്ള നിയമനിര്‍മാണത്തിനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്.
ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ വെട്ടിപ്പ് നടത്തിയ സഹാറയുടെ സ്ഥാപകന്‍ സുബ്രതാ റോയി ജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത നിക്ഷേപങ്ങള്‍ തിരിച്ചുനല്‍കാത്തതിനാല്‍ 2014 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. 5.4 ലക്ഷം കോടി ഡോളര്‍ നിക്ഷേപകര്‍ക്കു തിരിച്ചുനല്‍കണമെന്നാണ് സഹാറയോട് സുപ്രിംകോടതി ആവശ്യപ്പെട്ടത്. സഹാറ കുംഭകോണം പോലുള്ള സംഭവങ്ങള്‍ ഇനിമേല്‍ രാജ്യത്തുണ്ടാവരുതെന്ന ഉദ്ദേശ്യമാണ് സര്‍ക്കാരിനുള്ളതെന്ന് ബിജെപി എംപിയും ധനകാര്യ പാര്‍ലമെന്ററി സമിതി അംഗവുമായ നിഷികാന്ത് ദുബെ പറഞ്ഞു.
ഇതുസംബന്ധിച്ച് നിലവിലുള്ള ദുര്‍ബലമായ നിയമങ്ങള്‍ക്കു പകരം ഫലപ്രദമായ വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ബില്ല് അടുത്ത ജൂലൈയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
Next Story

RELATED STORIES

Share it