വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; ഇന്ത്യന്‍ സര്‍ക്കാര്‍ പൗരന്‍മാരെ മണ്ടന്‍മാരാക്കുന്നു: ഹാഫിസ് സഈദ്

ഇസ്‌ലാമാബാദ്: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സംഭവങ്ങളുമായി ലശ്കറെ ത്വയ്യിബയ്ക്കു ബന്ധമുണ്ടെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ വാദം അടിസ്ഥാനരഹിതമെന്ന് ഹാഫിസ് സഈദ്.
സംഭവത്തില്‍ ലശ്കറിന് ബന്ധമുണ്ടെന്ന് കാണിക്കാന്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിയ സംഭവം ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളുടെ പൗരന്‍മാരെ മണ്ടന്‍മാരാക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് ഹാഫിസ് പറഞ്ഞു. '2008ലെ മുംബൈ ആക്രമണം നടന്ന സംഭവത്തിലും ഇന്ത്യന്‍ സര്‍ക്കാര്‍ സമാനരീതിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇന്ത്യ നടത്തുന്ന എല്ലാ തരത്തിലുള്ള ആരോപണങ്ങളും പാകിസ്താനോടുള്ള ശത്രുതയുടെ അടിസ്ഥാനത്തിലാണ്.' ഹാഫിസ് ട്വിറ്ററില്‍ ആരോപിച്ചു. ജെഎന്‍യുവില്‍ നടക്കുന്ന പ്രതിഷേധത്തിന് ഹാഫിസ് സഈദിന്റെ പിന്തുണയുണ്ട്, ഇത് രാജ്യം മനസ്സിലാക്കേണ്ടതുണ്ട് എന്നാണ് ഞായറാഴ്ച ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവിച്ചത്.
ഫാഫിസിന്റേതെന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് വന്ന് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു പ്രസ്താവന. അക്കൗണ്ട് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി സംസാരിക്കുന്നവരെല്ലാം ഹാഫിസ് സഈദിന്റെ പക്ഷമാണെന്നും രാജ്‌നാഥ് സിങ് ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it