Flash News

വ്യാജ ഏറ്റുമുട്ടല്‍; ഡിജി വന്‍സാരേ 9 വര്‍ഷങ്ങള്‍ക്ക് ശേഷം ഗുജറാത്തില്‍ തിരിച്ചെത്തി

വ്യാജ ഏറ്റുമുട്ടല്‍; ഡിജി വന്‍സാരേ 9 വര്‍ഷങ്ങള്‍ക്ക് ശേഷം ഗുജറാത്തില്‍ തിരിച്ചെത്തി
X
vanzara_--dg

അഹ്മദാബാദ്;ഇശ്രത്ത് ജഹാന്‍, സൊഹറാബുദ്ധീന്‍ ശെയ്ഖ്  വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ ഐപിഎസ് ഓഫിസര്‍ ഡിജി വന്‍സാരെ ഗുജറാത്തില്‍ തിരിച്ചെത്തി. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വന്‍സാരേ തിരിച്ചെത്തിയത്. ഉപാധികളോടെ ഗുജറാത്തില്‍ പ്രവേശിക്കാമെന്ന വ്യവസ്ഥയില്‍ കഴിഞ്ഞ ആഴ്ച വന്‍സാരേയ്ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു.

Ishrat-Jahan-
എട്ടുവര്‍ഷം ജയിലില്‍ കഴിഞ്ഞ വന്‍സാരേയ്ക്ക് അഹ്മദാബാദ് എയര്‍പോര്‍ട്ടില്‍ ബിജെപി,ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരുടെ വക വന്‍ സ്വീകരണമായിരുന്നു. ഭാരത് മാതാ കീ ജയ് വിളിയോടെയാണ് വന്‍സാരേ വരവേറ്റത്. തന്നെയും സഹപ്രവര്‍ത്തകരെയും കേസില്‍ ഉള്‍പ്പെടുത്തിയ രാഷ്ട്രീയക്കാര്‍ക്കെതിരേ പോരാടുമെന്ന് വന്‍സാരേ പറഞ്ഞു. രാഷ്ട്രീയക്കാരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍. തീവ്രവാദത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാം.

ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാം. എന്നാല്‍ രാജ്യദ്രോഹികളായ രാഷ്ട്രീയക്കാരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ആവില്ല. രാഷ്ട്രീയക്കാര്‍ അവരുടെ നേട്ടത്തിനായി തന്നെയും കൂട്ടാളികളെയും എട്ടുവര്‍ഷത്തോളം ജയിലിലാക്കിയെന്നും രാഷ്ട്രീയക്കാരുടെ പേരു പറയാതെ വന്‍സാരേ പറഞ്ഞു. കേസില്‍ ജാമ്യം ലഭിച്ച പി പി പാണ്ഡെയും വന്‍സാരേയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

[related]

vanzara_-last

Next Story

RELATED STORIES

Share it