വ്യാജ ആക്രമണങ്ങള്‍ തുടരും: ശെയ്ഖ് ഇംറാന്‍ ഹുസയ്ന്‍

പാരിസ്: പാരിസിലും യുഎസിലെ സാന്‍ ബര്‍നാഡിനോയിലും കണ്ടപോലെ നിഗൂഢത നിറഞ്ഞ ആക്രമണം ഇനിയും ഏറെയുണ്ടാവുമെന്നു പ്രസിദ്ധ പണ്ഡിതനായ ശെയ്ഖ് ഇംറാന്‍ ഹുസയ്ന്‍. പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കു സിറിയയില്‍ കൂടുതല്‍ വ്യാപകമായ സൈനികാക്രമണം നടത്തുന്നതിനു പൊതുജനാഭിപ്രായം ശക്തിപ്പെടുത്തുന്നതിനാണത്.
പാരിസില്‍ ചേര്‍ന്ന ഫാള്‍സ് ഫഌഗ് ഇസ്‌ലാമോേഫാബിയ വെബ് കോണ്‍ഫറന്‍സിനയച്ച സന്ദേശത്തില്‍ യുഎസില്‍ സ്ഥിരതാമസമാക്കിയ ഇംറാന്‍ ഹുസയ്ന്‍ പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിയന്ത്രിക്കുന്ന ഒട്ടേറെ ഇസ്‌ലാമിക 'തീവ്രവാദി' സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു പറഞ്ഞു. ജനശ്രദ്ധ തിരിച്ചുവിടാനും ഇസ്‌ലാം പേടി വ്യാപകമാക്കുന്നതിനും വ്യാജാക്രമണങ്ങള്‍ സഹായിക്കും.
അതിനിടെ മുസ്‌ലിം പേര്‍ സ്വീകരിച്ച മൂന്നു വെള്ള വംശീയവാദികളാണ് സാന്‍ ബര്‍നാഡിനോയില്‍ ആക്രമണം നടത്തിയതെന്ന് വെബ് ജേര്‍ണലായ ഫോര്‍ക്ക് മീഡിയ ആരോപിച്ചു. മുന്‍ എന്‍എസ്എ/സിഐഎ ഉദ്യോഗസ്ഥനായ സ്റ്റീവന്‍ ഡി കെല്ലിയാണ് തങ്ങളുടെ റിപോര്‍ട്ടില്‍ വെബ് ജേര്‍ണല്‍ ഉദ്ധരിക്കുന്നത്. ക്രാഫ്റ്റ് ഇന്റര്‍നാഷനല്‍ എന്ന ഒരു സ്വകാര്യ സൈനിക സ്ഥാപനമാണ് 14 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിനു പിന്നിലെന്ന് കെല്ലി പറയുന്നു. അക്രമികള്‍ പോലിസിന്റെ വെടിയേറ്റു മരിക്കുകയായിരുന്നു. പാരിസ് കോണ്‍ഫറന്‍സില്‍ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍മാരായ ടോണി ഹാള്‍, ജെയിംസ് ട്രേസി, റോബര്‍ട്ട് സ്റ്റീല്‍, പ്രമുഖ യുഎസ് ഭീകരവിരുദ്ധ വിദഗ്ധനായ സ്‌കോട്ട് ബെനറ്റ് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it