thrissur local

വ്യാജവെളിച്ചെണ്ണ വിതരണത്തെക്കുറിച്ച് വാര്‍ത്ത; പത്രവിതരണക്കാരന് മര്‍ദ്ദനം

കുന്നംകുളം: വ്യാജവെളിച്ചെണ്ണക്കെതിരയുള്ള വാര്‍ത്ത വന്ന പത്രം വിതരണം ചെയ്തുവെന്നാരോപിച്ച് പത്രവിതരണക്കാരനായ യുവാവിനു നേരെ ആക്രമണം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കുന്നംകുളം പോര്‍ക്കുളം സ്വദേശി ചെറുവത്തൂര്‍ ഉണ്ണിമോന്റെ മകന്‍ ജാക്‌സനെ(24) കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. കോട്ടപടിയില്‍ പത്രവിതരണം നടത്തുന്നതിനിടെ മുഖം മറച്ചെത്തിയ 4 പേരാണ് തന്നെ ആക്രമിക്കുകയും പത്രങ്ങള്‍ വലിച്ചെറിയുകയും ചെയ്തതെന്ന് ജാക്‌സണ്‍ പറയുന്നു. കോട്ടപടി ആസ്ഥാനമായുള്ള ജോസ് ബ്രദേഴ്‌സ് എന്ന പേരിലുള്ള വെളിച്ചെണ്ണകമ്പനിയുടെ വാഹനങ്ങള്‍ ഒരാഴ്ച മുന്‍പ് ഫുഡ്‌സേഫ്റ്റി വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതോടെ കമ്പനിയിലുണ്ടായിരുന്ന വാഹനങ്ങള്‍ വിവിധപ്രദേശങ്ങളില്‍ കൊണ്ടുപോയി ഒളിപ്പിച്ചത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തവന്നതോടെ സ്ഥാപനം അടച്ചിടേണ്ടിവന്നു. കരി ഒയിലില്‍ രാസവസ്തുക്കള്‍ കലര്‍ത്തി വെളിച്ചെണ്ണയെന്നപേരില്‍ വില്‍പന നടത്തുകയും നിരോധിച്ച ബ്രാന്റുകളിലുള്ള വെളിച്ചെണ്ണവില്‍പന നടത്തുകയും ചെയ്യുന്നുവെന്നായിരുന്നു ഇവര്‍ക്കെതിരേയുളള ആരോപണം.
ചൂണ്ടലില്‍ നിന്നും ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തവാഹനം കുന്നംകുളം പോലിസ് സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ടരിക്കുന്നു എന്നല്ലാതെ വിഷയത്തില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ വിമൂഖതകാട്ടുന്നതായും ഇത്തരംവെളിച്ചെണ്ണ മേഖലയില്‍ സജീവമായി വിതരണം ചെയ്യുന്നതായുമുള്ള വാര്‍ത്തകളാണ് ഇവരെ ചൊടുപ്പിച്ചത്. അക്രമത്തിനു പിന്നില്‍ ഈ സ്ഥാപനത്തിന്റെ ഉടമകളാണെന്നും ജാക്‌സണ്‍ ആരോപിച്ചു.ആക്രമണവുമായി ബന്ധപെട്ട് കുന്നംകുളം പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it