kasaragod local

വ്യാജമദ്യം തടയാന്‍ എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്

കാസര്‍കോട്്: ക്രിസ്തുമസ്-പുതുവല്‍സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ അനധികൃതമദ്യം, സ്പിരിറ്റ്, വ്യാജചാരായം, മയക്കുമരുന്ന്, പാന്‍മസാല എന്നിവയുടെ കടത്ത്, ഉപഭോഗം എന്നിവ തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. വനമേഖലയിലും, കോളനികളിലും വ്യാജമദ്യനിര്‍മാണ കേന്ദ്രങ്ങള്‍ പ്രത്യേക നിരീക്ഷണത്തിലാക്കും. സ്ഥിരമായി മദ്യവില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വാഹന പരിശോധനയും, രാത്രികാല പട്രോളിങും ശക്തമാക്കുകയും ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും. വ്യാജമദ്യ ലോബികളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുവാന്‍ നാളെ മുതല്‍ ജനുവരി അഞ്ചു വരെ ജില്ലയില്‍ സ്‌പെഷ്യല്‍ ഡ്രൈവ് ആയി പ്രഖ്യാപിച്ച് പ്രവര്‍ത്തനം നടത്തും. വിശ്വസനീയമായ വിവരം ലഭിക്കുന്ന മുറയ്ക്ക് സ്‌ട്രൈക്കിങ് പാര്‍ട്ടികള്‍ മിന്നല്‍ റെയ്ഡുകള്‍ സംഘടിപ്പിക്കും. വ്യാജചാരായം, അനധികൃത മദ്യവില്‍പന, മായം ചേര്‍ത്ത കള്ള്, മയക്കുമരുന്നുകളുടെ ഉപയോഗം, വിപണനം എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിളിച്ചറിയിക്കാം. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഈ കാലയളവില്‍ പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നമ്പര്‍ 04994 256728. പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കാവുന്ന ഫോണ്‍ നമ്പറുകള്‍: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, കാസര്‍കോട്-9447178066, അസി. എക്‌സൈസ് കമ്മീഷണര്‍, കാസര്‍കോട്-9496002874, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, കാസര്‍കോട്-04994 257060, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, കാസര്‍കോട്-04994 255332, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, ഹൊസ്ദുര്‍ഗ്-04672 204125, എക്‌സൈസ് റെയിഞ്ച് ഓഫിസ്, കാസര്‍കോട്- 04994 257541, എക്‌സൈസ് റെയിഞ്ച് ഓഫിസ്, കുമ്പള-04994 213837, എക്‌സൈസ് റെയിഞ്ച് ഓഫിസ്, ബദിയടുക്ക-04994 261950, എക്‌സൈസ് റെയിഞ്ച് ഓഫിസ്, ബന്തടുക്ക-04994 205364, എക്‌സൈസ് റെയിഞ്ച് ഓഫിസ്, ഹൊസ്ദുര്‍ഗ്-04672 204533, എക്‌സൈസ് റെയിഞ്ച് ഓഫിസ്, നീലേശ്വരം-04672 283174, എക്‌സൈസ് ചെക്ക് പോസ്റ്റ്, ബങ്കര മഞ്ചേശ്വരം-04998 273800.
Next Story

RELATED STORIES

Share it