kozhikode local

വ്യാജബോംബ് :അന്വേഷണം ഊര്‍ജിതമെന്ന്നാദാപുരം പോലിസ്

നാദാപുരം: കഴിഞ്ഞ ദിവസം കല്ലാച്ചിയില്‍ കണ്ടെത്തിയ വ്യാജ ബോംബിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം പോലിസ് ഊര്‍ജിതമാക്കി. വാണിയൂര്‍ റോഡിന് സമീപത്തെ കുറ്റിക്കാട്ടിലാണ് അതിവിദഗ്ദമായി നിര്‍മ്മിച്ച ഐഇഡി പൈപ്പ് ബോംബ് കണ്ടെത്തിയിരുന്നത്.
ബോംബുകള്‍ കണ്ടെത്തുന്നതും വ്യാജബോംബുകള്‍ ഉപയോഗിച്ച് പോലീസിനെ കബളിപ്പിക്കുന്നതും നാദാപുരം മേഖലയില്‍ സര്‍വ്വസാധാരണമാണെങ്കിലും ഇത്തരം വ്യാജബോംബുകള്‍ അപൂര്‍വ്വമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
എട്ട് ഇഞ്ച് നീളമുള്ള പൈപ്പുകള്‍ക്കകത്ത് പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിറച്ച് അലൂമിനിയം കമ്പികള്‍ കൂട്ടി വരിഞ്ഞ ശേഷം രണ്ട് ബാറ്ററികള്‍ ഡയോഡ് കപ്പാസിറ്റര്‍ തുടങ്ങി നിരവധി ഇലക്‌ട്രോണിക് സംവിധാനങ്ങളും ഘടിപ്പിച്ചിരുന്നു. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ആദ്യ ഘട്ടത്തില്‍ അതീവഗൗരവകരമായാണ് ബോംബിനെ കൈകാര്യം ചെയ്തിരുന്നത്. നാദാപുരത്ത് എഎസ്പിയായി ആര്‍ കറുപ്പസ്വാമി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇത്തരം വ്യാജന്‍ രംഗത്ത് വരുന്നത്. വടക്കെ ഇന്ത്യന്‍സംസ്ഥാനങ്ങളിലും മറ്റും കണ്ടുവരുന്ന ഉഗ്രശേഷിയുള്ള ബോംബുകളോട് കിടപിടിക്കുന്ന വ്യാജന്‍മാരെ നിര്‍മ്മിക്കാന്‍ കഴിവുള്ള കരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിന്റ ഭാഗമായി അദ്ദേഹം കീഴുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
Next Story

RELATED STORIES

Share it