വ്യവസായ വാണിജ്യ ഡയറക്ടര്‍ക്കെതിരേ പ്രധാനമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: വികാസ് ഭവനിലെ വ്യവസായ വാണിജ്യ ഡയറക്ടറേറ്റിലെ ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തില്‍ പെരുമാറിയ ഐഎഎസ് ഓഫിസറും വ്യവസായ വാണിജ്യ ഡയറക്ടറുമായ ഫ്രാന്‍സിസ് ഐഎഎസിനെതിരേ വകുപ്പ്തല നടപടി ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് എസ്എംഇഒ പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, ഐഎഎസ് അസോസിയേഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. വിഷയത്തില്‍ തേജസ് പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് പരാതി.
കോ-ഓപറേറ്റീവ് ഇന്‍സ്‌പെക്റ്റര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് വ്യവസായ വകുപ്പ് ഡയറക്ടര്‍ തന്റെയും ഭാര്യയുടെയും വസ്ത്രങ്ങള്‍ അലക്കിക്കുകയും അടുക്കളയും ബാത്ത്‌റൂമും കഴുകിക്കുകയും മുറ്റം അടിപ്പിക്കുകയും ചെയ്തിരുന്നു. കോ-ഓപറേറ്റീവ് ഇന്‍സ്‌പെക്റ്ററെ കൊണ്ടാണ് ഡയറക്ടറുടെ വീട്ടിലേക്കുള്ള പലവ്യഞ്ജനങ്ങള്‍ വാങ്ങിപ്പിച്ചിരുന്നത്. ഇദ്ദേഹത്തെകൊണ്ട് ഡയറക്ടറുടെ കാറ് കഴുകിക്കുകയും ചെയ്തതായി അറിയുന്നു. ഉദ്യോഗസ്ഥരോടും വ്യവസായ വകുപ്പ് ഡയറക്ടറേറ്റില്‍ വരുന്ന വ്യവസായികളോടും അപമര്യാദയായി പെരുമാറുന്ന ഡയറക്ടറെ ഉടന്‍ പുറത്താക്കണമെന്ന് കേരള സ്റ്റേറ്റ് എസ്എംഇഒ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it