malappuram local

വോള്‍ട്ടേജില്ല: കൂമംചിനക്കാര്‍ കുടിവെള്ളമില്ലാതെ വലയുന്നു

തിരൂരങ്ങാടി: വോള്‍ട്ടേജ് ക്ഷാമംമൂലം പമ്പിങ് മുടങ്ങുന്നതിനാല്‍ എആര്‍ നഗര്‍ പഞ്ചായത്തിലെ കൊളപ്പുറം കൂമംചിന നിവാസികള്‍ക്ക് കുടിവെള്ളമില്ല. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ 300 ഓളം കുടുംബങ്ങളാണ് കുടിവെളളം കിട്ടാടെ വലയുന്നത്. എ ആര്‍ നഗര്‍ കുടിവെളളപദ്ധതിയുടെ ഭാഗമായുള്ള മമ്പുറം കുന്നംകുലത്ത് കടലുണ്ടിപ്പുഴയില്‍ സ്ഥാപിച്ചിരിക്കുന്ന കിണറില്‍ നിന്ന് ഇവിടെക്ക് വെള്ളമെത്തിക്കുന്നതിനായി 1700 മീറ്ററോളം നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് വീടുകള്‍ക്ക് കണക്ഷന്‍ നല്‍കിയിട്ടുളളത്. കടുത്ത ജലക്ഷാമം നേരിട്ടിരുന്ന ഈ പ്രദേശത്തുകാര്‍ക്ക് കുടിവെളളമെത്തിക്കുന്നതിനായി 75,000 ലിറ്റര്‍ ശേഷിയുള്ള സംഭരണിയാണ് നിര്‍മിച്ചിട്ടുള്ളത്. പമ്പിങ് നടത്താന്‍ വോള്‍ട്ടേജ് ക്ഷാമംമൂലം തടസ്സമാകുന്നതാണ് ഈ പ്രദേശത്തുകാരെ ദുരിതത്തിലാക്കിയിരിക്കുന്നത്. ഈ ദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ഉടന്‍ തയ്യാറാവണമെന്ന് കുടിവെളള കമ്മിറ്റി പ്രസിഡന്റ് നാസര്‍ മലയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it