വോഡഫോണ്‍ ജികെഎസ്എഫുമായി കൈകോര്‍ക്കുന്നു
BY Sumeera SMR30 Oct 2015 3:06 AM GMT
Sumeera SMR30 Oct 2015 3:06 AM GMT
കൊച്ചി: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഒമ്പതാമത് സീസണില്‍ ജികെഎസ്എഫ് വ്യാപാരസ്ഥാപനങ്ങളിലൂടെ നല്കുന്ന എല്ലാ കൂപ്പണിലും സമ്മാനം വാഗ്ദാനം ചെയ്ത് വോഡഫോണ്‍ സെല്ലുലാര്‍ ലിമിറ്റഡ് ജികെഎസ്എഫിന്റെ കമ്മ്യൂണിക്കേഷന്‍ പാര്ട്ണറാവുന്നു. ജികെഎസ്എഫ് കൂപ്പണുകളില്‍ നല്കുന്ന തദ്സമയ സമ്മാനങ്ങളായ പണത്തിനും സ്വര്‍ണനാണയങ്ങള്‍ക്കും പുറമെയാണ് ഈ സമ്മാനങ്ങള്‍. ജികെഎസ്എഫ് കൂപ്പണിന്റെ ഭാഗമായി ചേര്‍ത്ത വോഡഫോണ്‍ കൂപ്പണ്‍ വോഡഫോണിന്റെ ഷോറൂമില്‍ നല്കിയാല് സൗജന്യ സിം കാര്‍ഡുകള്‍ അനുവദിക്കും. ഈ സിം കാര്‍ഡുകളില്‍ ഒരുവര്‍ഷത്തേക്ക് റീചാര്‍ജ് ചെയ്യുന്ന മുഴുവന്‍ തുകയ്ക്കുമുള്ള സംസാരസമയം ഉപഭോക്താവിനു ലഭിക്കും.
ജികെഎസ്എഫില്‍ ഇത്തവണ രജിസ്റ്റര്‍ ചെയ്യുന്ന വ്യാപാരികള്‍ക്കും വോഡഫോണ്‍ പ്രത്യേക സൗജന്യ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും പല പ്രധാന ബ്രാന്‍ഡുകളും ഇതുപോലെ ആകര്‍ഷകമായ നിരവധി പദ്ധതികളുമായി ഈ സീസണില്‍ ജികെഎസ്എഫുമായി സഹകരിക്കുമെന്ന് ഡയറക്ടര്‍ കെ എം അനില്‍ മുഹമ്മദ് അറിയിച്ചു.ജികെഎസ്എഫ് സംസ്ഥാന കോ-ഓഡിനേറ്റര്‍ വി വിജയന് സ്വാഗതവും ഈവന്റ് കോ ഓഡിനേറ്റര്‍ വി മധുസൂദനന് നന്ദിയും പറഞ്ഞു.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT