Flash News

വോട്ട് ബാങ്ക് രാഷ്ട്രീയം പ്രതിഫലിക്കുന്ന ബജറ്റ് : എസ്ഡിപിഐ

വോട്ട് ബാങ്ക് രാഷ്ട്രീയം പ്രതിഫലിക്കുന്ന ബജറ്റ് : എസ്ഡിപിഐ
X
sdpi

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് വോട്ട് ബാങ്ക് രാഷ്ട്രീയം മുമ്പില്‍ക്കണ്ടുകൊണ്ടുള്ളതാണെന്ന് എസ്ഡിപിഐ. ഗ്രാമ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റാണെന്ന് അവകാശപ്പെടുന്ന ധനകാര്യ മന്ത്രി വിള ഇന്‍ഷുറന്‍സും മറ്റു തന്ത്രങ്ങളും കാണിച്ച് കര്‍ഷകരെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് പറഞ്ഞു.
ബജറ്റിന്റെ യാതൊരു ഗുണവും ഗ്രാമീണ ജനതയ്ക്കു കിട്ടാന്‍ പോവുന്നില്ല. ബജറ്റില്‍ ഇടത്തരക്കാരെ സഹായിക്കുന്ന ഒരു പദ്ധതിയുമില്ല. ന്യൂനപക്ഷ ക്ഷേമത്തിന് 91 കോടി രൂപ മാത്രമാണധികം പ്രഖ്യാപിച്ചത്. ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല നിലവിലുള്ള പദ്ധതികള്‍ വെട്ടിച്ചുരുക്കുകയോ റദ്ദാക്കുകയോയാണു ചെയ്തത്. 2015-16 ല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അനുവദിച്ച 1040 കോടി രൂപ അടുത്തവര്‍ഷത്തേക്ക് 931 കോടി രൂപയായി കുറച്ചു. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള തുകയും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 30 കോടി കുറച്ചിട്ടുണ്ട്- അദ്ദേഹം വിശദീകരിച്ചു.
Next Story

RELATED STORIES

Share it