Alappuzha local

വോട്ട് പെട്ടിയിലാക്കാന്‍ സ്ഥാനാര്‍ഥികളുടെ വാഗ്ദാനപ്പെരുമഴ

ആലപ്പുഴ: തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയതോടെ സ്ഥാനാര്‍ഥികള്‍ വാഗ്ദാനപ്പെരുമഴകളുമായി വോട്ടര്‍മാരെ കൈയെലെടുക്കാന്‍ ശ്രമം. വോട്ട് ഏതുവിധേനയും പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളുമായി മുന്നണി സ്ഥാനാര്‍ഥികള്‍ മുന്നേറുകയാണ്.
ആലപ്പുഴ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ലാലി വിന്‍സെന്റും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. തോമസ് ഐസകും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. ഒരു മണ്ഡലത്തില്‍ ഒരുദിവസം എന്നരീതിയിലാണ് ലാലി വിന്‍സെന്റ് വാഹനപര്യടനം നടത്തുന്നത്. വീടുകളും വ്യാപാര സ്ഥാപനങ്ങളും കയറിയിറങ്ങിയുള്ള പര്യടനം ഇന്നലെയോടെ പൂര്‍ത്തീകരിച്ചു.
മണ്ഡലത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കുട്ടികള്‍ക്കായി പാര്‍ക്ക്, വിശ്രമിക്കാന്‍ കേന്ദ്രം, ഗ്രൗണ്ട് എന്നിവയൊന്നും യാഥാര്‍ഥ്യമായിട്ടില്ലെന്ന് ലാലി വിന്‍സെന്റ് പറയുന്നു. കയര്‍ തൊഴിലാളികള്‍, കക്കാവാരല്‍ തൊഴിലാളികള്‍, മല്‍സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവര്‍ക്കെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ജനപക്ഷ ബദല്‍ ഉയര്‍ത്തി ജനവിധി തേടുന്ന എസ്ഡിപിഐ- എസ്പി സഖ്യം സ്ഥാനാര്‍ഥി പി എ സുലൈമാന്‍ കുഞ്ഞും ശക്തമായ മല്‍സരമാണ് കാഴ്ചവയ്ക്കുന്നത്.
Next Story

RELATED STORIES

Share it