Kottayam Local

വോട്ടെണ്ണല്‍; കോട്ടയത്ത് ഇന്ന് ഗതാഗത നിയന്ത്രണം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ കോട്ടയം നഗരത്തില്‍ രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലിസ് മേധാവി എസ് സതീഷ് ബിനോ അറിയിച്ചു.
ചങ്ങനാശ്ശേരി ഭാഗത്തു നിന്ന് വടക്കു ഭാഗത്തേക്ക് വരുന്ന സര്‍വീസ് ബസ്സുകള്‍ ഒഴികെയുള്ള ഭാരവണ്ടികള്‍ ചിങ്ങവനം ഗോമതിക്കവലയില്‍ നിന്ന് തിരിഞ്ഞ് പാക്കില്‍ പൂവന്തുരുത്ത് കടുവാക്കുളം കഞ്ഞിക്കുഴി, തിരുവഞ്ചൂര്‍ ഏറ്റുമാനൂര്‍ വഴി പോവണം. ചിങ്ങവനം ഭാഗത്തു നിന്ന് കിഴക്കു ഭാഗത്തേക്കു പോവേണ്ട സര്‍വീസ് ബസ്സുകള്‍ ഒഴികെയുള്ള ഭാരവണ്ടികള്‍ ഗോമതിക്കവല പാക്കില്‍ കവല പൂവന്തുരുത്ത് കടുവാക്കുളം കഞ്ഞിക്കുഴി മണര്‍കാട് വഴി കിഴക്കോട്ട് പോവണം.
ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ്സുകള്‍ ഒഴികെയുള്ള ഭാരവണ്ടികള്‍ പേരൂര്‍ കവല തിരുവഞ്ചൂര്‍-മണര്‍കാട്-പുതുപ്പള്ളി-ഞാലിയാകുഴി-ചങ്ങനാശ്ശേരി വഴി പോവണം. കെ കെ റോഡില്‍ കിഴക്കു നിന്നു വരുന്ന ബസ്സുകള്‍ ഒഴികെയുള്ള ഭാരവണ്ടികള്‍ വടക്കോട്ട് പോവേണ്ടവ മണര്‍കാട് ഏറ്റുമാനൂര്‍ റോഡിലൂടെയും തെക്കോട്ട് പോവേണ്ടവ പുതുപ്പള്ളി റോഡിലൂടെയും പോവണം.
കെകെ റോഡില്‍ നിന്നു വരുന്ന ബസ്സുകള്‍ രാവിലെ ആറു മുതല്‍ കലക്ടറേറ്റ് ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് ലോഗോസ് ജങ്ഷന്‍ കുര്യന്‍ ഉതുപ്പു റോഡ് വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ എത്തി ബേക്കര്‍ ജങ്ഷന്‍ ശാസ്ത്രി റോഡ് വഴി തിരികെ പോവണം.
കെകെ റോഡില്‍ സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ കളത്തിപ്പടി വരെയുള്ള റോഡിനിരുവശവും പുലര്‍ച്ചെ മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ യാതൊരു വിധ പാര്‍ക്കിങും അനുവദിക്കില്ല.
അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് പോലിസ് നീക്കം ചെയ്യുന്നതും റിക്കവറിയ്ക്ക് ചെലവായ തുക ഉടമസ്ഥന്റെ കൈയില്‍ നിന്നു ഈടാക്കി നിയമ നടപടികള്‍ സ്വീകരിക്കും.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി പോപ് മൈതാനം, പോലിസ് പരേഡ് ഗ്രൗണ്ട്, എംടി സെമിനാരി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവ ഉപയോഗിക്കാം.
Next Story

RELATED STORIES

Share it