Kottayam Local

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കലക്ടര്‍ പരിശോധന തുടങ്ങി

കോട്ടയം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പോളിങ് സ്റ്റേഷനുകളിലും കലക്ടര്‍ സ്വാഗത് ഭണ്ഡാരി പരിശോധന തുടങ്ങി. ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത പോളിങ് ബൂത്തുകളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും തിരഞ്ഞെടുപ്പു സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളുമാണ് കലക്ടര്‍ സന്ദര്‍ശിച്ചത്.
പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്നു വിലയിരുത്തിയ കലക്ടര്‍ പോളിങ് ബൂത്തുകളിലെ റാമ്പുകളുടെ നിര്‍മാണത്തില്‍ അവശേഷിക്കുന്നവ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
റോഡില്‍ നിന്ന് പോളിങ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലേയ്ക്കു നേരിട്ട് പടവുകളുള്ള സ്ഥലങ്ങള്‍ കലക്ടര്‍ പരിശോധിച്ചു. മോഡല്‍ പോളിങ് സ്റ്റേഷനുകള്‍, പ്രശ്‌നബാധിത പോളിങ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് പരിശോധിച്ചത്. ഏറ്റുമാനൂരില്‍ അമലഗിരി ബികെ കോളജ്, കുമരകം ശ്രീകുമാരമംഗലം എച്ച്എസ്എസ്, എന്നിവിടങ്ങളിലെ പോളിങ് ബൂത്തുകള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ സെന്റ് മേരീസ് ഹൈസ്‌കൂള്‍, സെന്റ് മേരീസ് യുപി സ്‌കൂള്‍, കൂത്രപ്പള്ളി സെന്റ് മേരീസ് യുപി സ്‌കൂള്‍, മണിമല ലിറ്റില്‍ ഫഌവര്‍ എല്‍പി സ്‌കൂള്‍, പൊന്‍കുന്നം വിച്ച്എസ്എസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോളിങ് സ്റ്റേഷനുകളും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രങ്ങളും തിരഞ്ഞെടുപ്പു സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളുമാണ് പരിശോധിച്ചത്.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളും തിരഞ്ഞെടുപ്പു സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളും കലക്ടര്‍ പരിശോധിച്ചു.
Next Story

RELATED STORIES

Share it