Gulf

വോട്ടെടുപ്പില്‍ നിങ്ങള്‍ക്ക് പറയാനുള്ളത്

അങ്കത്തട്ടൊരുങ്ങി. പ്രധാന മുന്നണികളുടെയും പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞു. ഇനി പൊടിപാറും പ്രചരണ കാലം. പ്രചാരണച്ചൂട് മീനച്ചൂടിനെയും കവച്ച് വയ്ക്കുമ്പോള്‍ പ്രവാസികള്‍ക്കും ചിലത് പറയാനുണ്ടാവും. പ്രവാസികള്‍ക്കും വോട്ട് ചെയ്യാനാവും എന്ന് പറഞ്ഞ് കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും പ്രവാസികള്‍ക്കു വേണ്ടി ഉറച്ച ശബ്ദമുയര്‍ത്താന്‍ പ്രധാന പാര്‍ട്ടികള്‍ക്കൊന്നും നേരമില്ല.
എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്കു മടങ്ങുകയും ഭാവി തുലാസിലാവുകയും ചെയ്ത പ്രവാസികളുടെ കാര്യം മുന്നണികളുടെയോ പാര്‍ട്ടികളുടെയോ അജണ്ടയിലുണ്ടോ? തോന്നിയതു പോലെ ടിക്കറ്റ് നിരക്ക് കൂട്ടി പ്രവാസികളെ പിഴിയുന്ന വിമാന കമ്പനികള്‍ക്ക് മൂക്ക് കയറിടാന്‍ ആരെങ്കിലും തയ്യാറുണ്ടോ?
ഫണ്ട് പിരിക്കാന്‍ നിറഞ്ഞ ചിരിയുമായി വരികയും കാര്യത്തോടടുക്കുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന മുന്നണി നേതാക്കളോട് നിങ്ങള്‍ക്കും ചിലത് പറയാനില്ലേ? അതിന് വേണ്ടി ഗള്‍ഫ് തേജസ് അവസരമൊരുക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഒരു പ്രവാസി എന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെടാനാഗ്രഹിക്കുന്ന വിഷയങ്ങള്‍ എന്തൊക്കെയെന്ന് ഞങ്ങള്‍ക്ക് എഴുതുക. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മലയാളത്തില്‍ ടൈപ്പ് ചെയ്ത് pravasivoter@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 00974 33703950 എന്ന വാട്ട്‌സപ്പ് നമ്പറിലോ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം അയക്കുക. പൂര്‍ണമായ പേരും നാടും വിലാസവും മൊബൈല്‍ നമ്പറും എഴുതാന്‍ മറക്കരുത്. ഇമെയിലിന്റെ സബ്ജക്ട് ലൈനിലും മാറ്ററിന്റെ മുകളിലും പ്രവാസി വോട്ട് എന്നെഴുതിയിരിക്കണം.
Next Story

RELATED STORIES

Share it