Idukki local

വോട്ടുകച്ചവടത്തിനെതിരേ കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തൊടുപുഴ: കട്ടപ്പന നഗരസഭാ തിരഞ്ഞെടുപ്പിലെ വോട്ടുകച്ചവടത്തിനെതിരേ പരാജിതനായ കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. യുഡിഎഫിലെ വോട്ടു കച്ചവടം അന്വേഷിക്കേണ്ടതല്ലേയെന്ന ചോദ്യമാണ് ഡിസിസി ജനറല്‍ സെക്രട്ടറി തോമസ് രാജന്‍ ഉന്നയിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസിന്റെ ഉറ്റ അനുയായി കൂടിയായ തോമസ് രാജന്‍.
വോട്ടുകള്‍ വ്യാപകമായി മറിച്ചുവിറ്റെന്നതുള്‍പ്പടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഐ വിഭാഗത്തിനും എ ഗ്രൂപ്പിലെ പി ടി തോമസ് വിഭാഗത്തിനും എതിരെയുള്ളതാണ് ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.റോയി കെ പൗലോസിനെ അനുകൂലിക്കുന്നവരില്‍ തോമസ് രാജനു മാത്രമാണ് നഗരസഭയില്‍ സീറ്റു ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ വാഴവര വാര്‍ഡില്‍ നിന്ന് മല്‍സരിച്ച തോമസ് രാജന്‍ 82 വോട്ടുകള്‍ക്കാണ് തോറ്റത്. പോള്‍ ചെയ്ത 693 വോട്ടില്‍ 304 വോട്ടു നേടി ഇടതുപിന്തുണയോടെ മല്‍സരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ഥി ബെന്നി കുര്യനാണ് വിജയിച്ചത്.
യുഡിഎഫിലെ അര ഡസനോളം സ്ഥാനാര്‍ഥികള്‍ വോട്ടു വില്‍പനയുടെ ഇരകളായി. സ്ഥാനാര്‍ഥികളേയും കൗണ്‍സിലര്‍മാരേയും വിലയ്‌ക്കെടുക്കാന്‍ കോ ണ്‍ഗ്രസ് അനുമതി കൊടുത്തിരുന്നോയെന്നും തോമസ് രാജന്‍ ചോദിക്കുന്നു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.
Next Story

RELATED STORIES

Share it