വോട്ടര്‍ പട്ടിക: മാനസിക രോഗമുള്ളവരെയും ഉള്‍പ്പെടുത്തണം

കൊച്ചി: മാനസികരോഗികളായി വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാന ചീഫ് ഇലക്റ്ററല്‍ ഓഫിസര്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. നിലവിലെ ചട്ടവും നിയമവും അനുസരിച്ച് പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പെടുത്താനാണ് ജസ്റ്റിസ് പി ബി സുരേഷ്‌കുമാറിന്റെ ഉത്തരവ്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം ഇലക്റ്ററല്‍ ഓഫിസര്‍ക്ക് തേടാമെന്നും കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലുമായി നിരവധി മാനസികരോഗികള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയുന്നവരാണ്. എന്നാല്‍, വോട്ടര്‍പട്ടികയില്‍ ഇവരെ ഉള്‍പെടുത്തിയിട്ടില്ലെന്നും ഇത്തരത്തില്‍ 25.8 ശതമാനം രോഗികളുണ്ടെന്നും ചൂണ്ടിക്കാട്ടി ആലുവ പാനായിക്കുളം സ്വദേശി നാസര്‍ മനയില്‍ സമര്‍പിച്ച ഹരജിയിലാണ് ഉത്തരവ്.
Next Story

RELATED STORIES

Share it