kasaragod local

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം

കാസര്‍കോട്: വോട്ടവകാശം വിനിയോഗിക്കാന്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്ന് ഇപ്പോള്‍ അപേക്ഷിക്കാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതിവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ഈ വര്‍ഷം ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായ യുവതീ-യുവാക്കള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ഏപ്രില്‍ 19 വരെ ഓണ്‍ലൈന്‍ ആയി പട്ടികയില്‍ പേര് ഉള്‍പ്പെടുത്താം.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റിലൂടെ ww w.ceo.kerala.gov.in കലക്‌ട്രേറ്റ് താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വോട്ടര്‍ സഹായ വിജ്ഞാന കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായും, അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് 25 രൂപ സര്‍വീസ് ചാര്‍ജ്ജ് നല്‍കിയും അപേക്ഷിക്കാം. വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോ എന്ന് പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാല് വിധത്തിലുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
ടോള്‍ ഫ്രീ നമ്പര്‍ 1950ലേക്ക് വിളിച്ച് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ പറഞ്ഞാല്‍ കോള്‍ സെന്ററില്‍ നിന്ന് വിവരം ലഭ്യമാകും. മൊബൈല്‍ ഫോണില്‍ നിന്ന് 54242 എന്ന നമ്പറിലേക്ക് EL E<SPACE> തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എസ്എംഎസ് അയച്ച് വിവരങ്ങള്‍ അറിയാം. കലക്‌ട്രേറ്റിലും താലൂക്ക് ഓഫിസുകളിലും സ്ഥാപിച്ചിട്ടുള്ള ടച്ച് സ്‌ക്രീന്‍ സംവിധാനം ഉപയോഗിച്ചും വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോ എന്ന് പരിശോധിക്കാം.
ബൂത്ത് തല ഉദ്യോഗസ്ഥരുടെ പക്കലുള്ള അച്ചടിച്ച പട്ടിക പരിശോധിച്ചും പേര് ഉണ്ടോ എന്ന് ഉറപ്പ് വരുത്താം.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത് വരുന്ന തിരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രക്രിയയില്‍ പങ്കാളികളാവണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അഭ്യര്‍ത്ഥിച്ചു.
Next Story

RELATED STORIES

Share it