kozhikode local

വോട്ടര്‍ ഐഡി കാര്‍ഡ് പുറത്തു നിന്നെത്തിയവര്‍ക്ക് നല്‍കി; സെക്രട്ടറിയെ ഉപരോധിച്ചു

മുക്കം: കാരശേരി ഗ്രാമപ്പഞ്ചായത്തില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് നല്‍കേണ്ട വോട്ടര്‍ ഐഡി കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് യുഡിഎഫ്, എല്‍ ഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് പ്രവര്‍ത്തകര്‍ ആദ്യം പ്രതിഷേധവുമായെത്തിയത്. രാവിലെ പതിനൊന്ന് മണിക്ക് എത്തിയ സിപിഎം നേതാക്കള്‍ക്ക് വാര്‍ഡിലെ അവര്‍ ചേര്‍ത്തിയ വോട്ടര്‍മാര്‍ക്കുള്ള ഐഡി കാര്‍ഡിനൊപ്പം പഞ്ചായത്തിന് പുറത്തുള്ള മറ്റൊരാള്‍ക്ക് ഐഡി കാര്‍ഡുകള്‍ സെക്രട്ടറി നല്‍കുകയായിരുന്നു എന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. നേരത്തെ പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം അതത് പാര്‍ട്ടികള്‍ ചേര്‍ത്തിയ വോട്ടിന്റെ ഐഡി കാര്‍ഡ് അതത് പാര്‍ട്ടികള്‍ക്ക് നല്‍കാമെന്നായിരുന്നു.
എന്നാല്‍ മുഴുവന്‍ കാര്‍ഡുകളും എല്‍ഡിഎഫിന് നല്‍കുകയായിരുന്നുവെന്നും യുഡിഎഫ് ആരോപിക്കുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതോടെ മുക്കം എസ്‌ഐ പ്രഭാകരന്റെ നേതൃത്വത്തില്‍ പോലിസും സ്ഥലത്തെത്തി.
9.30 ഓടെ പ്രതിഷേധവുമായി എല്‍ഡിഎഫ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. പല വാര്‍ഡുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നേരിട്ട് ഐഡി കാര്‍ഡുകള്‍ വിതരണത്തിന് നല്‍കിയെന്നും ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും എല്‍ഡിഎഫ് ആരോപിക്കുന്നു. സെക്രട്ടറിക്കെതിരെ നടപടി വേണമെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. രാത്രി പത്തരയോടെ പഞ്ചായത്തില്‍ പുതുതായി ചേര്‍ത്ത മുഴുവന്‍ വോട്ടര്‍മാര്‍ക്കും നല്‍കിയ ഐഡി കാര്‍ഡ് മാറ്റി പുതിയത് നല്‍കാമെന്ന ഉറപ്പിലാണ് ഇരുകൂട്ടരും സമരം അവസാനിപ്പിച്ചത്. പ്രശ്‌നം പരിശോധിച്ച് നടപടിയെടുക്കുമെന്ന് എസ്‌ഐ പ്രഭാകരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it