palakkad local

വോട്ടര്‍പ്പട്ടികയില്‍ 19വരെ പേര് ചേര്‍ക്കാം

പാലക്കാട്: ഏപ്രില്‍ 19ന് രാത്രി 12 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് മെയ് 16 ന് നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. കഴിഞ്ഞ ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയാക്കിയവരെ ആണ് വോട്ടര്‍ പട്ടികയില്‍ ചേക്കുക. ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് മുഖേന മാത്രമേ ഇതിലേക്ക് അപേക്ഷ നല്‍കുവാന്‍ കഴിയുകയുള്ളു.
അക്ഷയ കേന്ദ്രങ്ങളിലും താലൂക്ക് ഓഫീസുകളിലും നേരിട്ടെത്തിയാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാനുള്ള സേവനവും ലഭിക്കും. അപേക്ഷ നല്‍കാന്‍ എത്തുന്നവര്‍ വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒരോ പകര്‍പ്പ്, കളര്‍ ഫോട്ടോസ്, സ്വന്തം വീട്ടിലേയൊ തൊട്ടടുത്ത വീട്ടിലെയൊ എതെങ്കിലും ഒരംഗത്തിന്റെ വോട്ടര്‍ കാര്‍ഡ് നമ്പറും കൈയില്‍ കരുതിയിരിക്കണം. പ്രവാസി വോട്ടര്‍മാര്‍ക്കും 19വരെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. 2015 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ പ്രവാസി മലയാളികളാണ് അപേക്ഷിക്കേണ്ടത്. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പ്രദേശത്തെ നിയോജകമണ്ഡലത്തിലാണ് വോട്ട് ചെയ്യാനുള്ള അവസരം. ചീഫ് ഇലക്ട്രല്‍ ഓഫിസറുടെ ംംം.രലീ.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ വോട്ടേഴ്‌സ് രജിസ്‌ട്രേഷന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. രജിസ്‌ട്രേഷനു ശേഷം അപേക്ഷാ ഫോം സ്വയം സാക്ഷ്യപ്പെടുത്തിയതും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും വിസയുടെ വിശദാംശങ്ങളടങ്ങിയ പേജും സഹിതം അതാത് താലൂക്ക് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസറുടെ വിലാസത്തില്‍ അയക്കണം. സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ലഭിച്ചാല്‍ മാത്രമേ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷ പരിഗണിക്കുകയുള്ളു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടില്ലെങ്കില്‍ ഫോട്ടോയും അപേക്ഷയുടെ പ്രിന്റ് ഔട്ടിനൊപ്പം അയക്കണം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതിനുശേഷം പ്രിന്റൗട്ട് നേരിട്ട് സമര്‍പ്പിക്കുകയാണെങ്കില്‍ ഒറിജനല്‍ പാസ്‌പോര്‍ട്ട് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. വെരിഫിക്കേഷന് ശേഷം പാസ്‌പോര്‍ട്ട് തിരികെ നല്‍കും. പ്രവാസി വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡുണ്ടെങ്കിലും ഇവര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായിവേണം വോട്ട് ചെയ്യാന്‍ എത്തേണ്ടത്.
Next Story

RELATED STORIES

Share it