Flash News

വൈ എസ് റാവു ഹിസ്‌റ്റോറിക്കല്‍ കൗണ്‍സില്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു

വൈ എസ് റാവു ഹിസ്‌റ്റോറിക്കല്‍ കൗണ്‍സില്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു
X
raonewന്യൂഡല്‍ഹി: സംഘപരിവാര്‍ സഹയാത്രികന്‍ വൈ സുദര്‍ശന്‍ റാവു ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചു. രാജിയുടെ കാരണം റാവു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഓണറേറിയം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് തീരുമാനമെന്നറിയുന്നു. പ്രതിമാസം ഒന്നര ലക്ഷം രൂപ ഓണറേറിയം നല്‍കണമെന്ന റാവുവിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.
ആര്‍എസ്എസുമായി ബന്ധമുള്ള അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയില്‍ അംഗമാണ് റാവു. റാവുവിന്റെ നിയമനത്തിനെതിരെ റോമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയവര്‍ രംഗത്തുവന്നിരുന്നു. മഹാഭാരതവും രാമായണവും ചരിത്ര ഗവേഷണത്തിന് ആധാരമാക്കാമെന്ന റാവുവിന്റെ പ്രസ്താവനയും ഏറെ വിവാദമുണ്ടാക്കിയിരുന്നു.
Next Story

RELATED STORIES

Share it