വൈസ് അഡ്മിറല്‍ എ ആര്‍ കാര്‍വെ ദക്ഷിണ നാവികസേന മേധാവിയായി ചുമതലയേറ്റു

കൊച്ചി: ദക്ഷിണ നാവികസേന  മേധാവിയായി വൈസ് അഡ്മിറല്‍ എ ആര്‍ കാര്‍വെ ചുമതലയേറ്റു. നിലവില്‍ മേധാവിയായ വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്ര പശ്ചിമ നാവികസേനാ മേധാവിയായി നിയമിതനായതിനെ തുടര്‍ന്നാണ് വൈസ് അഡ്മിറല്‍ എ ആര്‍ കാര്‍വേ ദക്ഷിണ നാവികസേനയുടെ പുതിയ മേധാവിയായത്. സ്ഥാനമേറ്റ വൈസ് അഡ്മിറല്‍ എ ആര്‍ കാര്‍വെയ്ക്ക് നാവികസേനാ ആസ്ഥാനത്ത് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സ്ഥാനമൊഴിഞ്ഞ വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്രയ്ക്ക് യാത്രയയപ്പും നല്‍കി. വൈസ് അഡ്മിറല്‍ എ ആര്‍ കാര്‍വെയും സ്ഥാനമൊഴിയുന്ന ഗിരീഷ് ലുത്രയും സേനാ ആസ്ഥാനത്തെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. 1980 ജൂണ്‍ ഒന്നിന്് നാവികസേനയുടെ ഭാഗമായ അഡ്മിറല്‍ എ ആര്‍ കാര്‍വെ ഘടകവാസലയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. ഡല്‍ഹിയിലെ നാവിക സേനാ ആസ്ഥാനത്തെ ചീഫ് ഓഫ് പേഴ്‌സനല്‍ ആയിരുന്ന കാര്‍വെ നേരത്തേ ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍സ് വിരാടിന്റെയും മിസൈല്‍ നശീകരണി ഐഎന്‍എസ് രണ്‍വിജയുടെയും കമാന്‍ഡിങ് ഇന്‍ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്തുത്യര്‍ഹമായ സേവനത്തിന് ഇദ്ദേഹത്തെ വിശിഷ്ടസേവാ മെഡല്‍ നല്‍കി ആദരിച്ചിട്ടുണ്ട്. നാളെയാണ് ഗിരീഷ് ലുത്ര മുബൈ ആസ്ഥാനമായുള്ള പശ്ചിമ നാവികസേനാ മേധാവിയായി ചുമതലയേല്‍ക്കുക.
Next Story

RELATED STORIES

Share it