വൈവിധ്യങ്ങളുമായി ലുലുവില്‍ ഈത്തപ്പഴ മേള, ഭാഗ്യവാന്മാരെ കാത്ത് ബമ്പര്‍ സമ്മാനങ്ങളും
X
ദമ്മാം/റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ അല്‍ ഖോബാര്‍, ജുബൈല്‍, റിയാദ് ശാഖകളില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഈത്തപ്പഴ മേളക്ക് തുടക്കമായി. ബര്‍ഹി, സുക്കരി, ഖലസ്, ശഫ്രി തുടങ്ങി രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന വിവിധയിനം ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനവും ആകര്‍ഷക വിലക്കുറവില്‍ വില്‍പ്പനയും മേളയുടെ ഭാഗമായി നടക്കും.
ബേക്കറി വിഭാഗത്തില്‍ രുചിവൈവിധ്യങ്ങളുമായി ഈത്തപ്പഴ വിഭവങ്ങള്‍ക്ക് പ്രത്യേക ഇളവാണ് നല്‍കുന്നത്. കൂടാതെ ഡ്രീം ഡ്രൈവ് പ്രമോഷനിലൂടെ പത്ത് ജാഗ്വേര്‍ തഎ സീരീസ് കാറുകളാണ് ബംബര്‍ സമ്മാനമായി ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത്.
സാബ്ബുമായി ചേര്‍ന്ന് ലുലുവിന്റെ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ നടക്കുന്ന അഖ്സാത്ത് പദ്ധതിയിലൂടെ ഇലക്ട്രോണിക്സ്, മൊബൈല്‍ ഫോണ്‍, ഗൃഹോപകരണങ്ങള്‍ക്ക് അധിക നിരക്കുകളില്ലാതെ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാവുന്നതാണ്.
അറബ് നാഷനല്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 5 ശതമാനം ഇളവു ലഭിക്കും. ആഗസ്ത് അഞ്ചിന് തുടങ്ങിയ ഈത്തപ്പഴ മേള 11 വരെ തുടരുമെന്ന് ലുലു കിഴക്കന്‍ പ്രവിശ്യാ റീജ്യനല്‍ മാനേജര്‍ ഒ എസ് സലാം അറിയിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT