വൈവിധ്യങ്ങളുമായി കുട്ടിക്കലവറ

കൊല്ലം: ശാസ്‌ത്രോല്‍സവം പ്രവൃത്തി പരിചയ മേളയിലെ ഇനമായ ചെലവ് കുറഞ്ഞ പോഷകാഹാര നിര്‍മാണ മല്‍സരത്തില്‍ നിരന്നത് വ്യത്യസ്ത ഇനങ്ങള്‍. പല വിഭവങ്ങളുടെയും അതിശയിപ്പിക്കുന്ന പേരുകളും കൂട്ടുകളും വിധി കര്‍ത്താക്കളെയും കാഴ്ചക്കാരെയും ഞെട്ടിച്ചു. കാസര്‍കോട്ടുനിന്നുള്ള കാഞ്ഞങ്ങാട്ട് ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസുകാരിയായ ഫാത്തിമ നാല്‍പതോളം ഇലക്കറികളുമായി വ്യത്യസ്ത രുചിക്കൂട്ടുകളൊരുക്കി.
മറ്റൊരു മല്‍സരാര്‍ഥിയായ പുണ്യ തന്റെ വിഭവങ്ങള്‍ സ്വാദിന്റെ പെരുമഴയാണെന്ന അവകാശ വാദം ശരിവയ്ക്കുന്ന തരത്തിലാണ് വിഭവങ്ങളൊരുക്കിയത്. ചേമ്പില, സാമ്പാര്‍ചീര, കൂവ, ബക്കന്റിയ, പത്തില എന്നിവകളില്‍ തോരനും പൊങ്ങ് പായസവും ഈന്ത് പായസവും അടക്കം എണ്‍പതോളം വിഭവങ്ങള്‍ നിറഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പുണ്യ. പ്രസവ രക്ഷാ മരുന്നായി ഉപയോഗിക്കാനുള്ള കൂമ്പ് കട്‌ലെറ്റും നെയ്യപ്പവും തന്റെ സ്‌പെഷ്യലുകളായി കാണിച്ചാണ് എ എസ് സുജിത് മല്‍സരിക്കാനെത്തിയത്.
Next Story

RELATED STORIES

Share it