Sports

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കാത്ത് എംസി മേരികോം

ന്യൂഡല്‍ഹി: അഞ്ചു തവണ ലോ ചാംപ്യനായ ഇന്ത്യന്‍ വനിതാ താരം എംസി മേരികോം റി യോ ഒളിംപിക്‌സ് പ്രതീക്ഷ കൈവിട്ടിട്ടില്ല. യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ നിന്നു നേരത്തേ തന്നെ പുറത്തായെങ്കിലും വൈ ല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഒളിംപിക്‌സില്‍ മല്‍സരിക്കാനൊരുങ്ങുകയാണ് മേരികോം. ഈ മാസമവസാനം ഇതു സംബന്ധിച്ചു അന്തിമ തീരുമാനമാവുമെന്ന് താരം പറഞ്ഞു.
ലോക ബോക്‌സിങ് ചാംപ്യ ന്‍ഷിപ്പിന്റെ രണ്ടാംറൗണ്ടില്‍ തോറ്റു പുറത്തായതാണ് മേരികോമിന് തിരിച്ചടിയായത്. ക്വാര്‍ട്ടറിലെത്തിയിരുന്നെങ്കില്‍ താരത്തിന് ഒളിംപിക്‌സ് ടിക്കറ്റ് ലഭിക്കുമായിരുന്നു.
''ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷ നും എന്താണ് തീരുമാനിക്കുന്നതെന്ന് കാത്തിരിക്കുകയാണ്. ഒളിംപിക്‌സില്‍ മല്‍സരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഞാന്‍ ഏറെ സന്തോഷവതിയാവും. എനിക്ക് അവസരം ലഭിക്കാന്‍ എല്ലാവരും പ്രാര്‍ഥിക്കണം''- മേരികോം മനസ്സ്തുറന്നു.
Next Story

RELATED STORIES

Share it