വൈറ്റ്ഹൗസിനു സമീപം യുവാവ് ; ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു

വാഷിങ്ടണ്‍: വൈറ്റ്ഹൗസിനു സമീപം തോക്കുമായെത്തിയ യുവാവിനുനേരെ യുഎസ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തു. വെടിവയ്പില്‍ പരിക്കേറ്റ യുവാവിനെ കസ്റ്റഡിയിലെടുത്ത ശേഷം ആശുപത്രിയിലേക്കു മാറ്റി.
വൈറ്റ്ഹൗസിനു സമീപമുള്ള ചെക്‌പോസ്റ്റിലെത്തിയ ഇയാള്‍ ആയുധം താഴെയിടാന്‍ പറഞ്ഞിട്ടും തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് വെടിവച്ചതെന്നു രഹസ്യാന്വേഷണവിഭാഗം അറിയിച്ചു. വൈറ്റ്ഹൗസിലേക്ക് ഇയാള്‍ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയോ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേര്‍ക്ക് ആക്രമണം നടത്തുകയോ ചെയ്തിട്ടില്ല. വൈറ്റ്ഹൗസിനു ചുറ്റുമുള്ള സുരക്ഷാ മേഖലയ്ക്കു പുറത്താണ് വെടിവയ്പു നടന്നത്. സംഭവത്തെത്തുടര്‍ന്ന് വൈറ്റ്ഹൗസില്‍ സുരക്ഷ ശക്തമാക്കി.
Next Story

RELATED STORIES

Share it