വൈറ്റ്ഹൗസിനു മുമ്പില്‍ ബലൂചികളുടെ പ്രതിഷേധം

വാഷിങ്ടണ്‍: ബലൂചിസ്താനിലെ പാക് സൈനിക അധിനിവേശത്തില്‍ പ്രതിഷേധിച്ചു നൂറുകണക്കിന് ബലൂച് വംശജരും പാകിസ്താനിലെ ബലൂച് നേതാക്കളും വൈറ്റ്ഹൗസിനു മുമ്പില്‍ പ്രകടനം നടത്തി.
മേഖലയിലെ പ്രശ്‌നങ്ങളില്‍ യുഎസ് ഇടപെടണമെന്നും നാറ്റോ സൈന്യത്തെ നിയോഗിക്കണമെന്നും റാലിയില്‍ പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. ബലൂച് പ്രവിശ്യയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ വ്യാപകമാണെന്നും 35,000ഓളം പേരെ കാണാതായിട്ടുണ്ടെന്നും ഇതില്‍ പാക് സൈന്യത്തിനും രഹസ്യാന്വേഷണ വിഭാഗത്തിനും പങ്കുണ്ടെന്നും പ്രകടനക്കാര്‍ ആരോപിച്ചു.
ബലൂച് മേഖലയിലെ മനുഷ്യാവകാശലംഘനങ്ങളില്‍ പ്രതിഷേധിച്ച് കാണാതായ ബലൂചികളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്ന കൂട്ടായ്മയുടെ ഉപാധ്യക്ഷനായ മാമ അബ്ദുല്‍ ഖാദിര്‍ ബലൂചി 2013ല്‍ ക്വറ്റയില്‍ നിന്നും ഇസ്‌ലാമാബാദിലേക്ക് 3,000 കിലോമീറ്റര്‍ ദൂരം മാര്‍ച്ച് നടത്തിയിരുന്നു.
പാകിസ്താനിലേക്കുള്ള യുഎസിന്റെ ആയുധകയറ്റുമതി നിര്‍ത്തണമെന്നും ഇവ തങ്ങളുടെ കൂട്ടക്കുരുതിക്ക് ഉപയോഗിക്കുന്നതായും പ്രവര്‍ത്തകര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it