Kollam Local

വൈറ്റമിന്‍ ഡിയുടെ കുറവ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും: ഐഎംഎ

കൊല്ലം: വൈറ്റമിന്‍ ഡിയുടെ കുറവ് ജനങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പൊതുവെ നിഗൂഢ രോഗമായി അറിയപ്പെടുന്നെങ്കിലും വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത ഹൃദയാഘാതം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത മൂലം ജനങ്ങള്‍ നേരിടുന്ന വിവിധ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ കൊല്ലത്ത് സംഘടിപ്പിച്ച കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യുക്കേഷനിലാണ് (സിഎംഇ) ഐഎംഎ ഇക്കാര്യം വ്യക്തമാക്കിയത്.

ഐഎംഎയുടെ പുതിയ സംരംഭമായ റൈസ് ആന്റ് ഷൈന്‍ കാംപയിനിന്റെ ഭാഗമായിട്ടായിരുന്നു സിഎംഇ സംഘടിപ്പിച്ചത്. കൊല്ലം നഗരത്തിലെ പ്രമുഖ ഡോക്ടര്‍മാര്‍ പങ്കെടുത്തു.ധാരാളം സൂര്യപ്രകാശം ലഭ്യമാകുന്ന രാജ്യമാണെങ്കിലും ഇവിടുത്തെ 80 മുതല്‍ 90 ശതമാനം വരെ ആളുകള്‍ വൈറ്റമിന്‍ ഡിയുടെ അഭാവം നേരുടുകയാണ്.
മോശമായ ആഹാര ക്രമീകരണം, മതിയായ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കല്‍ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങള്‍. ഒരു വ്യക്തിയുടെ ആരോഗ്യത്തെ വിവിധ രീതിയില്‍ ബാധിക്കുമെന്നതിനാല്‍ വൈറ്റമിന്‍ ഡിയുടെ അഭാവം രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ രംഗത്ത് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കല്‍, സ്ഥിരമായി സൂര്യപ്രകാശം ഏല്‍ക്കല്‍, സാധാരണ ഭക്ഷണ പദാര്‍ഥങ്ങളുടെ ഉപയോഗം എന്നിവയിലൂടെ ഇത് പരിഹരിക്കാവുന്നതാണെന്ന് എന്‍ഡോക്രിനോളജി കണ്‍സള്‍ട്ടന്റും പ്രോവിഡന്‍സ് എന്‍ഡോക്രിന്‍ ആന്റ് ഡയബറ്റിസ് സ്‌പെഷ്യാലിറ്റി സെന്റര്‍ മാനേജിങ് പാര്‍ട്ട്ണറുമായ മാത്യു ജോണ്‍ അഭിപ്രായപ്പെട്ടു. ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. എസ്. എസ് അഗര്‍വാള്‍, ഐഎംഎ ഓണററി സെക്രട്ടറി ജനറല്‍ ഡോ. കെ കെ അഗര്‍വാള്‍, ദി മെഡിസിറ്റി മെറ്റബോളിക് ഡിസ്ഓര്‍ഡര്‍ ആന്റ് എന്‍ഡോക്രിനോളജി ചെയര്‍മാന്‍ ഡോ. അംബരീഷ് മിത്തല്‍, ഐഎംഎ ചാത്തന്നൂര്‍ ബ്രാഞ്ച് ഓണററി സെക്രട്ടറി ഡോ. ശ്രീകുമാര്‍ പങ്കെടുത്തു
Next Story

RELATED STORIES

Share it