ernakulam local

വൈപ്പിനിലെ 110 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ നടപടികളായി

വൈപ്പിന്‍: നിയോജകമണ്ഡലത്തില്‍ പട്ടയത്തിനു അപേക്ഷ നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കുന്ന 110 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി എസ് ശര്‍മ്മ എംഎല്‍എ അറിയിച്ചു.
എളങ്കുന്നപ്പുഴ വില്ലേജിലെ 26 കുടുംബങ്ങളും പുതുവൈപ്പ് വില്ലേജില്‍ 40ഉം കുഴുപ്പിള്ളിയില്‍ പള്ളത്താംകുളങ്ങര ബീച്ചിനു സമീപം തോടുപുറമ്പോക്കില്‍ 9 ഉം പള്ളിപ്പുറം രക്തേശ്വരി ബീച്ചിനുസമീപം 20 ഉം മുളവുകാട് പൊന്നാരിമംഗലം ഭാഗത്ത് 15ഉം കുടുംബങ്ങളാണ് പട്ടയത്തിനായി അപേക്ഷിച്ചു കാത്തിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും കൈവശാവകാശ രേഖയുണ്ടെങ്കിലും നാളിതുവരെ പട്ടയം ലഭിച്ചിട്ടില്ല. ഇതു മൂലം ഇവര്‍ക്ക് പുതിയ വീടുവയ്ക്കാനോ അത്യാവശ്യഘട്ടങ്ങളില്‍ പണയപ്പെടുത്താനോ കഴിയാതെ സാഹചര്യമാണ്.
Next Story

RELATED STORIES

Share it